പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ പത്ത് ബിയി ലെ കുട്ടികൾ അക്ഷരക്കൂടാരം എന്ന പേരിലുള്ള ക്ലാസ് ലൈബ്രറിയിൽ പുസ്തകങ്ങൾ കൊണ്ട് കൊട്ടാരം തീർത്തിരിക്കുന്നു. 

ഇംഗ്ലീഷ്, മലയാളം സാഹിത്യങ്ങളിലെ ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണ് ക്ലാസ് അധ്യാപകൻ കെ.അബ്ദുസ്സലീമിന്റെ നേതൃത്വത്തിൽ കുട്ടികൾ ഒരുക്കിയിരിക്കുന്നത്. പി.ടി.എ പ്രസിഡന്റ്റ് എൻ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.


കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി ആക്കുകയാണ് ലക്ഷ്യം. പുസ്തകപ്രദർശനം, സെമിനാർ, വായനാനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള മാസിക തയ്യാറാക്കൽ, പുസ്തച്ചർച്ച, കഥാപാത്ര പുനരാവിഷ്കാരം, നിശ്ചല ദൃശ്യം, മാസാന്തപ്രശ്നോത്തരി, ചുമർ പത്രങ്ങൾ, അമ്മ വായന എന്നിവയ്ക്കുള്ള ഒരുക്കത്തിലാണ് കുട്ടികൾ.


നെയ്യാറ്റിൻകര ഡി.ഇ.ഒ ഡെയ്സി സിറിയക്, ഇ.വി. അബ്ബാസ്, മുഹമ്മദ് സിനാൻ, എ.പി. ജാഫർ സാദിഖ്, സ്നേഹ എസ്. കുമാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഫുഹാദ് സ്വാഗതവും ഹാജറാ ബീവി നന്ദിയും പറഞ്ഞു.