Trending

കോച്ചിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.

പൂനൂർ:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പൂനൂരിൽ ഉള്ള കോച്ചിംഗ് സെന്റർ  ഫോർ മൈനോറിറ്റി യൂത്തിൽ പത്താം ബാച്ച് പൂനൂർ മുബാറക് കോളേജിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ഇ ടി ബിനോയ്‌ ഉദ്ഘാടനം ചെയ്തു.   


ജില്ലാ കോച്ചിംഗ് സെന്റർ പ്രിൻസിപ്പാൾ പ്രൊഫസർ എം. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.മുബാറക് കമ്മറ്റി വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ അലി അധ്യക്ഷത വഹിച്ചു.

കെ. അബൂബക്കർ മാസ്റ്റർ, എ. കെ ഗോപാലൻ, സി പി കരീം മാസ്റ്റർ, ഷാഹിദ  (പി എസ് സി ഓഫീസ് കോഴിക്കോട്) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

മുബാറക്ക് കമ്മറ്റി സെക്രട്ടറി എം. കെ അബ്ബാസ് സ്വാഗതവും സബ് സെന്റർ കോ-ഓർഡിനേറ്റർ കെ. മുഹമ്മദ് ഉമരി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right