മടവൂർ എ യു പി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 6 July 2019

മടവൂർ എ യു പി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

മടവൂർ : എഴുത്തിലെ ഇമ്മിണി ബല്യ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ ഉണർത്തി ബഷീർ ദിനാചരണം മടവൂർ എ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. 


ബഷീർ അനുസ്മരണ പ്രഭാഷണം സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം പി രാജേഷ് അധ്യക്ഷത വഹിച്ചു. 

ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ 'എന്ന കഥയുടെ നാടക ചിത്രീകരണം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ ,ക്വിസ് മത്സരം, ചിത്ര രചനാ മത്സരം , ചാർട്ട് പ്രദർശനം, ബഷീർ രചനകളുടെ പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികൾ നടന്നു.

അശ്വിൻ ഷരത്ത് ,മുഹമ്മദലി, ,ഫാത്തിമ, കെ ടി ശമീർ ,കെ ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു. വി ബിജേഷ് സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature