താമരശ്ശേരി: വിദ്യാർത്ഥികൾ വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ മങ്ങാട് എ.യു.പി.സ്കൂളിൽ വിദ്യാഭ്യാസ രംഗത്ത് 38 വർഷം പിന്നിട്ട പൂനൂർ ഗാഥ കോളേജ് സ്പോൺസർ ചെയ്ത വായനക്കളരി ഉദ്ഘാടനം പ്രിൻസിപ്പാൾ കെ. നിസാർ വിദ്യാർത്ഥി പ്രതിനിധി  മുഹമ്മത് ഷാനിന് മനോരമ പത്രം നൽകി നിർവ്വഹിച്ചു.


ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് സലാം തോളോത്ത് അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ഷക്കീല എൻ.എ, ഗാഥ കോളേജ് സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി, കെ.ടി.ശശീന്ദ്രൻ , കെ.എൻ.ജമീല, ടി. റീന, മനോരമ പ്രതിനിധി ശ്രീജിത്ത് പ്രസംഗിച്ചു.