Trending

DEO ആയി സ്ഥാനക്കയറ്റം ലഭിച്ച ഡെയ്സി ടീച്ചറെ ആദരിച്ചു.

പൂനൂർ:പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് നെയ്യാറ്റിൻകര ഡി.ഇ.ഒ ആയി സ്ഥാനക്കയറ്റം നേടി പോകുന്ന പ്രധാനാധ്യാപിക ഡെയ്സി സിറിയകിന് കാന്തപുരത്തുകാര്‍ വാട്ട്സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.


സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 100% വിജയത്തിലേക്ക് എത്തിക്കുന്നതിനും ഡെയ്സി ടീച്ചര്‍ നല്‍കിയ നേതൃത്ത്വം ഈ നാട് എന്നും ഓര്‍ക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ചീഫ് അഡ്മിന്‍ നവാസ് മേപ്പാട്ട്,അഡ്മിന്‍ സുല്‍ഫീക്കര്‍ ഇബ്രാഹിം,ഹിദായത്തുള്ള,ഷഫീഖ് ചോയിമഠം എന്നിവരാണ് വാട്സ് ആപ്പ് കൂട്ടായ്മക്ക് വേണ്ടി ആദരവ് നല്‍കിയത്.


ഇ.വി അബ്ബാസ് മാസ്റ്റര്‍,സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍,ഉന്‍മേഷ്, ജാഫര്‍ സാദിഖ്,എ.വി മുഹമ്മദ്,പ്രസാദ്,നാസര്‍,ബഷീര്‍  എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right