മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിന്നല്‍ പരിശോധന - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 21 June 2019

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിന്നല്‍ പരിശോധന

കൊടുവള്ളി: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിന്നല്‍ പരിശോധന.നാല് കേന്ദ്രങ്ങളിലായി ഇരു ചക്ര വാഹനങ്ങളെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നൂറ്റി അറുപതോളം വാഹനങ്ങളാണ് കുടുങ്ങിയത്. 


കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ. പി എം ശബീറിന്റെ നിര്‍ദ്ദേശപ്രകാരം കൊടുവള്ളി സബ് റിജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും സേഫ് കേരള സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.കൊടുവള്ളി എം വി ഐ. എം ജി ഗിരീഷ്, സേഫ് കേരള എം വി ഐ. രണ്‍ദീപ് എന്നിവരുടെ നേതൃത്വത്തില്‍ എട്ടോളം എ എം വി ഐമാര്‍ 3 സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ലൈസന്‍സില്ലാത്ത 47 പേരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 10 പേരെയും പിടികൂടി കേസെടുത്തു. 


പത്തോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. കുട്ടി ഡ്രൈവര്‍മാരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കേസെടുത്തു. എണ്‍പതിനായിരത്തോളം രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്. കൊടുവള്ളി എ എം വി ഐമാരായ എസ് ജി ജസ്സി, ഇ എം രൂപേഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature