താമരശ്ശേരി:പുതിയ വാഹനം വാങ്ങി രജിസ്റ്റർ ചെയ്യാതെയും ഇൻഷുറൻസ്, പെർമിറ്റ്‌, ടാക്‌സ് എന്നിവ ഇല്ലാതെയും കുട്ടികളെ കയറ്റി സർവീസ്  നടത്തിവന്ന സ്കൂൾ ബസ് പിടിച്ചെടുത്തു. 

കൂടത്തായി യിൽ നിന്നും ബാലുശ്ശേരി യിലേക്ക് സർവീസ് നടത്തുന്ന ഹിൽ വ്യൂ ഇന്റർനാഷണൽ സ്കൂളിന്റെ ബസ് ആണ് ജോയിൻറ് RT0 ഗോപകുമാറിന്റെ നിർദേശ പ്രകാരം  പൂനൂരിൽ വച്ച് നന്മണ്ട സബ് RTഓഫീസിലെ എം വി ഐ ഫൈസലിന്റെ നേതൃത്യത്തിൽ എ എം വി ഐ മാരായ  എ. കെ. മുസ്‌തഫ, റിലേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. വാഹനം നന്മണ്ട ഓഫീസ് പരിസരത്തേക്ക് മാറ്റി. 


മതിയായ രേഖകൾ ഹാജരാക്കുന്ന പക്ഷം വാഹനം വിട്ടുനിൽകുമെന്ന് JRTO അറിയിച്ചു.