കോരങ്ങാട്:താൽക്കാലിക പാലം പൊളിഞ്ഞു വെള്ളം കിണറിലേക്ക് ഒഴുകി മലിനമായി.പുതിയ പാലം പണിയാൻ ഒരുങ്ങി മുസ്ലിം ലീഗ് പ്രവർത്തകർ.വളപ്പിൽപോയിൽ നിരവതി കുടുംബത്തിന്റെ കുടിവെള്ളം മലിനമാക്കുന്ന പൊട്ടിയ ഓവുചാൽ നീക്കം ചെയ്ത് പാലം പണിയുന്ന പ്രവർത്തി രണ്ടാം വാർഡ് ലീഗ് നേതൃത്വം ഏറ്റെടുത്തു.

പാലം പൊളിഞ്ഞത് മൂലം വെള്ളം കെട്ടിനിൽക്കുന്നത് വളപ്പിൽ പൊയിൽ കുടിവെള്ള പദ്ധതി ഉൾപ്പെടെയുള്ള കിണറുകൾക്ക് ഭീഷണിയാകുമെന്ന് പരിസരവാസിയായ നവാസ് പറഞ്ഞു.പരിസരവാസികളുടെ സഹായത്തോടുകൂടിയാണ് പാലം പണി ആരംഭിക്കുന്നത് എന്ന് മുസ്ലിം ലീഗ് നേതാവ് എ പി സമദ് പറഞ്ഞു.

പ്രവർത്തിഉദ്ഘാടനത്തിൽ മുസ്ലിം ലീഗ് നേതാക്കളായ എം.ടി. ആലി ഹാജി,എ പി മുഹമ്മദലി,എ പി സമദ്,എൻ പി ഇസ്മായിൽ,സി കെ ജലീൽ,പി എം അബ്‌ദുറഹിമാൻ,വി പി സലാം,ഒ പി കബീർ എന്നിവർ നേതൃത്വം കൊടുത്തു.