Trending

വീ​ട് കു​ത്തി​ത്തു​റ​ന്ന് 14 പ​വ​നും മൊബൈൽ ഫോണും ക​വര്‍​ന്നു

താ​മ​ര​ശേ​രി: വീ​ട് കു​ത്തി​ത്തു​റ​ന്ന് 14 പ​വ​ന്‍ സ്വ​ര്‍​ണ​വും മൊ​ബൈ​ല്‍​ഫോ​ണും ക​വ​ര്‍​ന്നു. താ​മ​ര​ശേ​രി കൈയേ​ലി​ക്ക​ലി​ല്‍ രാ​രു​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നി​നും ഒ​ന്നി​നു​മി​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ടെ​റ​സി​ലു​ള്ള കോ​ണി​ക്കൂ​ടി​ന്‍റെ വാ​തി​ലാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്. ‍ 


അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 10 പ​വ​നും ഉ​റ​ങ്ങു​ന്ന കു​ഞ്ഞി​ന്‍റെ മാ​ല​യും ബ്രേ​സ്‌​ലെ​റ്റു​മാ​ണ് മോ​ഷ്ടി​ച്ച​ത്. താ​മ​ര​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. 

ഫോ​റ​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ടത്തി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പോലീസ് അറിയിച്ചു.
Previous Post Next Post
3/TECH/col-right