Trending

പ്രതിസന്ധികളോട് പൊരുതി എന്‍.എം.എം.എസ് നേട്ടവുമായി വിസ്മയ

പൂനൂർ: പ്രതിസന്ധികളിലും തളരാതെ പഠനം മുന്നോട്ടു കൊണ്ടുപോയ വിസ്മയക്ക് നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ് )നേടിയത് അര്‍ഹതക്കുള്ള അംഗീകാരമായി. എട്ടാംക്ലാസിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് എന്‍.എം.എം.എസ്. 


കട്ടിപ്പാറ ആര്യംകുളം ഗിരീഷ് രോഹിണി ദമ്പതികളുടെ മകളായ വിസ്മയക്ക് ജന്‍മനാ തന്നെ മസിലുകള്‍ക്ക് ബലക്കുറവുണ്ട്. നില്‍ക്കാനോ നടക്കാനോ മറ്റോ കഴിയില്ല.വീട്ടുകാര്‍ എടുത്താണ് സ്‌കൂളിലെത്തിക്കുന്നത്. പഠനത്തില്‍ ഏറെ മികവു പുലര്‍ത്തുന്ന ഈ മിടുക്കി പൂനൂര്‍ ഗവ.ഹൈസ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 


എന്‍.എം.എം.എസ് നേടിയ വിസ്മയയെ പൂനൂര്‍ ഐ ഗേറ്റ് ഭാരവാഹികള്‍ വീട്ടിലെത്തി അനുമോദിച്ചു. ഐ ഗേറ്റ് ചെയര്‍മാന്‍ ഫസല്‍വാരിസ് ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ പി.സി മുഹമ്മദ് ഗഫൂര്‍, കെ.കെ.മുനീര്‍, സി.കെ.സലീം,കെ.എ ഹര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right