Trending

'അനുപമം':നാട്ടുകൂട്ടായ്മയിലൂടെ സ്കൂളും പരിസരവും ശുചീകരിച്ച് മാതൃകയായി

നരിക്കുനി: പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് സ്കൂളൂം പരിസരവും ശുചീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അനുപമം പൂർവശുചീകരണ പരിപാടി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ നാട്ടുകൂട്ടായ്മയിലൂടെ സംഘടിപ്പിച്ചത് വേറിട്ട പ്രവർത്തനമായി മാറി. 


മാനേജ്മെന്റ് പ്രതിനിധികൾ, പി. ടി .എ കമ്മറ്റി അംഗങ്ങൾ, എം.പി ടി.എ കമ്മറ്റി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥി അംഗങ്ങൾ, അധ്യാപക അധ്യാപികമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ഒത്തൊരുമിച്ചാണ് ശുചീകരണ യജ്ഞം വിജയിപ്പിച്ചത്.

പ്രസ്തുത പരിപാടി പി.ടി.എ പ്രസിഡന്റ് എ.പി യൂസുഫലിയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി യു. ഷറഫുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

കെ.പി ശശികുമാർ ,ഷൈജു ആശാരിക്കൽ, ടി.കെ സലീം, കെ.കെ സാഹിർ, വി.ദിജി, പി.കെ സക്കീന തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് മാസ്റ്റർ സ്വാഗതവും പി.സി സഹീർ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right