നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒ.പി. സമയം നീട്ടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 5 June 2019

നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒ.പി. സമയം നീട്ടി

നരിക്കുനി :നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒ.പി. സമയം ദീർഘിപ്പിച്ചു. ഇനി മുതൽ ഒ.പി. യിൽ ഒരു ഡോക്ടറുടെ സേവനം വൈകീട്ട് ആറുവരെ ലഭിക്കും. ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കുന്ന ഒ.പി.യാണ് വൈകീട്ട് ആറുവരെ നീട്ടിയത്. ഫാർമസിയും തുറക്കും. 


ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിനായി രൂപവത്‌കരിച്ച ആർദ്രം മിഷന്റെ ഭാഗമായാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഈ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒ.പി. സമയം ദീർഘിപ്പിക്കുന്നത്.

ഒരു ഡോക്ടറെയും അനുബന്ധ ജീവനക്കാരെയും ഇതിനായി നിയമിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ആർദ്രം പദ്ധതിയിലൂടെ യാഥാർഥ്യമാവുന്നത്. എന്നാൽ ആശുപത്രിയിൽ രാത്രിയിൽ ഒരു ഡോക്ടറുടെ സേവനം വേണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന് പരിഹാരമായിട്ടില്ല. 


പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എം. ഷാജി അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ഇ.കെ. രൂപ, ടി.കെ. സുജാത, എം. ഗംഗാധരൻ, സീന സുരേഷ്, വാസുദേവൻ നമ്പൂതിരി, കെ. മമ്മൂട്ടി, കെ.പി. മോഹനൻ, ടി.പി. ഗോപാലൻ, വി.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature