Trending

ജില്ലയിലെ ഡ്രൈവർമാർ ഒത്തുചേരുന്നു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ സംഘടനയായ കോഴിക്കോട്  "ഡ്രൈവേഴ്സ് ചങ്ക് ബ്രദേഴ്സ് " ഒന്നാം വാർഷികം വിപുലമായി  ആഘോഷിക്കാൻ തീരുമാനിച്ചു.ജൂൺ 23 ന് ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച്  രാവിലെ 10 മണി മുതൽ 6 മണി വരെ നടക്കുന്ന  വാർഷിക  പരിപാടിയിൽ  ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള പ്രമുഖ വ്യക്തികളും ഡ്രൈവർമാരും പങ്കെടുക്കും. 


പ്രസ്തുത പരിപാടിയിൽ ഈ വർഷത്തെ എസ്എസ്എൽസി ഇ പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡ്രൈവർമാരുടെ മക്കളെ അനുമോദിക്കൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡ്രൈവർമാരെ ആദരിക്കൽ ഡ്രൈവർമാർക്കുള്ള ഉള്ള ഐഡി കാർഡ് വിതരണം എന്നിവ നടത്തപ്പെടും.കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന്  കോഴിക്കോട് ഡ്രൈവേഴ്സ് ചങ്ക് ബ്രദേഴ്സ് സംഘടനയുടെ പ്രസിഡൻറ് കുട്ടൻ താമരശ്ശേരി അറിയിച്ചു.

ജീവ കാരുണ്യ പ്രവർത്തനത്തിൽ മുന്നേറി കൊണ്ടിരിക്കുന്ന കോഴിക്കോട് ഡ്രൈവേഴ്‌സ് എന്നും ഡ്രൈവർമാർക് കൂട്ടായി വഴികാട്ടിയായി മുന്നേറുന്നു.

മെമ്പർമാരുടെ കൂട്ടായ പ്രവർത്തനവും 24 മണിക്കൂർ സേവന പ്രവർത്തനവും മറ്റു ഡ്രൈവേഴ്‌സ് ഗ്രൂപ്പുകളിൽ നിന്നും കോഴിക്കോട് ഡ്രൈവേഴ്‌സ് വേറിട്ട നിൽക്കുന്നു.

റോഡിൽ കുടുങ്ങുന്ന ഏതു ഡ്രൈവർക്കും താങ്ങായി കോഴിക്കോട് ഡ്രൈവേഴ്‌സ് ഉണ്ടാകുമെന്ന് സംഘടന സെക്രെട്ടറി മൻസൂർ ചിലവൂരും മറ്റു ഭാരവാഹികളും അറിയിച്ചു.
Previous Post Next Post
3/TECH/col-right