പൂനൂര്‍:പൂനൂരുകാര്‍ക്കും പരിസര പ്രദേശത്തുകാര്‍ക്കും സുപരിചിതനാണ്
ഉണ്ണിയേട്ടന്‍.ഉണ്ണികുളം പോസ്റ്റോഫീസിലെ പോസ്റ്റ്മാനായ പൂനൂർ ചാലുപറമ്പിൽ
സി.പി. ഉണ്ണി 27 വർഷമായി റമളാൻ വ്രതത്തിലാണ്.
തന്റെ ജോലിയുടെ ഭാഗമായി തപാൽ ഉരുപ്പടികളുമായി ദിവസവും പതിനഞ്ച് കിലോമീറ്ററോളം നടക്കേണ്ടി വരുന്ന ഉണ്ണിയേട്ടൻ അറുപത്തി ഒമ്പതാം വയസ്സിലും നോമ്പ് നോറ്റ് ആത്മ നിർവൃതിയിലാണ്. കഴിഞ 27 വർഷമായി റമളാൻ മാസം പൂർണ്ണമായും നോമ്പനുഷ്ഠിക്കുന്ന ഉണ്ണിയേട്ടൻ പൊതു ഇഫ്താറുകളിലും, പള്ളികളിലും, തന്റെ സുഹ്റു ത്തുക്കളുടെ വീടുകളിൽ നിന്നുമാണ് നോമ്പ് തുറക്കുന്നത്.
വളരെ ചെറുപ്പത്തിലേ അനാഥനായി തീര്‍ന്ന ഉണ്ണി അടുത്തുള്ള മുസ്ലിം തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്.6ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉണ്ണി ആദ്യമായി നോമ്പ് നോല്‍ക്കുന്നത്.ആദ്യമാദ്യം നോമ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് 30 ദിവസവും നോമ്പ് നോല്‍ക്കല്‍ ശീലമായി മാറി.
ഇഫ്ത്താര്‍ സംഗമങ്ങളിലും മുഖ്യാതിഥിയായി എത്തുന്ന ഉണ്ണിയേട്ടനെ നോമ്പ് തുറക്കുന്നതിനായി നിരവധി പേര്‍ ക്ഷണിക്കാറുണ്ട്.കൂടുതല്‍ പേര്‍ ക്ഷണിക്കുന്നത് മൂലം എല്ലാവരുടെയും ക്ഷണം സ്വീകരിക്കാന്‍ കഴിയാറില്ല എന്ന് അദ്ദേഹം പറയുന്നു.
വര്‍ഗ്ഗീയത കൊടിക്കുത്തി വാഴുന്ന കാലഘട്ടത്തില്‍
മതേതരത്തിന്‍റെ അമ്പാസിഡറായി മാറുകയാണ് ഈ ചെറിയ മനുഷ്യന്‍.
പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളിലും സല്‍ക്കാരത്തിലും ഉണ്ണിയേട്ടന്‍ പങ്കെടുക്കാറുണ്ട്.നോമ്പനുഷ്ടിക്കുന്നത് ശരീരത്തിനും നല്ലതാണെന്നും അദ്ദേഹം പറയുന്നു
.
പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന്‍റെ നോമ്പനുഭവങ്ങള്‍ നിരവധി തവണ പത്രമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.നോമ്പ് നോല്‍ക്കുന്നതിനോടൊപ്പം അമ്പലങ്ങളുമായും,കൃസ്ത്യന്‍ പള്ളികളുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിക്കാറുണ്ട്.

Tags:
POONOOR