Trending

അംഗനവാടി പ്രവേശനോത്സവം

 കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്  അംഗനവാടി പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പരപ്പാറ കണ്ടിയിൽ അംഗനവാടികളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളെ മധുരപലഹാരങ്ങളും ബലൂണുകളും  മറ്റും നൽകി സ്വീകരിച്ചു.


പരപ്പാറ  പുഞ്ചിരി അംഗനവാടിയിൽ നടന്ന പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു പി നഫീസ ഉദ്ഘാടനം ചെയ്തു. വികസനസമിതി കൺവീനർ വി പി അഷ്റഫ് പന്നൂർ  അധ്യക്ഷത വഹിച്ചു.

ഭവാനി ടീച്ചർ, ലത്തീഫ് കണ്ടിയിൽ,  ബുഷ്റ ടീച്ചർ, രമണി , അനഘ, ഭാഗ്യലക്ഷ്മി , മാനസ  തുടങ്ങിയവർ സംസാരിച്ചു.കഥപറച്ചിലും  കളികളുമായി  മുതിർന്നവരും കുട്ടികളും സംഗമത്തിൽ പങ്കാളികളായി.


Previous Post Next Post
3/TECH/col-right