Trending

അണ്ടോണയില്‍ എസ് വൈ എസ് ഇരുമ്പു പാലം നിര്‍മിച്ചു നല്‍കി

താമരശ്ശേരി:ഓമശ്ശേരി പഞ്ചായത്തിലെ വെള്ളച്ചാല്‍ പ്രദേശവാസികളുടെ ദുരിത യാത്രക്ക് അറുതിയാവുന്നു.പ്രളയത്തില്‍ ഒലിച്ചു പോയ പാലത്തിന് പകരം എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഇരുമ്പു പാലം നിര്‍മിച്ചു നല്‍കി പ്രദേശവാസികള്‍ക്ക് സാന്ത്വനമേകി.

വര്‍ഷങ്ങളായി വെള്ളച്ചാല്‍ പ്രദേശവാസികള്‍ക്ക് ഇരുതുള്ളിപ്പുഴക്ക് മറുകരയിലുള്ള കൊടുവള്ളി നഗസഭയിലെ തെക്കേ തൊടുക ഭാഗത്തും താമരശ്ശേരി പഞ്ചായത്തിലെ അണ്ടോണ ഭാഗത്തും എത്താന്‍ വര്‍ഷങ്ങളായി കമുകിന്റെ പാലം നിര്‍മിക്കാറാണ് പതിവ്. 



താമരശ്ശേരി പഞ്ചായത്തില്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ആശ്രയിക്കുന്ന നൂറികണക്കിന് ആളുകള്‍ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. 

ഇവിടെ നടപ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വര്‍ഷങ്ങളായി അധികൃതരെ സമീപിക്കാറുണ്ടെങ്കിലും ഫലം ഉണ്ടാവാറില്ല. ഇതിനിടെയാണ് പ്രളയത്തില്‍ കമുകിന്റെ പാലം ഒലിച്ചു പോയത്.

പിന്നീട് നിര്‍മിച്ച പാലവും ഒലിച്ചു പോയതോടെ സാധാരണക്കാരായ പ്രദേശവാസികള്‍ മറുകരയിലെത്താന്‍ രണ്ടു കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതേ തുടര്‍ന്ന് പ്രദേളവാസിയായ അബ്ദുല്‍ നാസര്‍ പ്ലാസ്റ്റിക് കന്നാസുകള്‍ അടുക്കിവെച്ച് ചെറിയൊരു ചങ്ങാടം നിര്‍മിച്ചു. 


ജീവന്‍ പണയം വെച്ചുള്ള ചങ്ങാട യാത്രയില്‍ നിരവധി പേര്‍ പുഴയില്‍ വീഴുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അണ്ടോണ യൂണിറ്റ് എസ് വൈ എസ് കമ്മിറ്റി ഇരുമ്പ് പാലം നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയെ സമീപിച്ചത്.

എസ് വൈ എസിന്റെ സാന്ത്വന വിഭാഗം പ്രദേശത്തെത്തി പരിശോധിക്കുയും പാലം നിര്‍മിക്കാന്‍ മൂന്നു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.അര ലക്ഷത്തിലേറെ രൂപ നാട്ടുകാരും സമാഹരിച്ചപ്പോള്‍ ഇരുമ്പ് പാലം യാഥാര്‍ഥ്യമായി.
Previous Post Next Post
3/TECH/col-right