Trending

സഖാവ്: കോമപ്പൻ നായർ അനുസ്മരണം നാളെ

എളേറ്റിൽ:ജാതി-മത-വർഗ്ഗ കക്ഷിഭേദമന്യേ എല്ലാവരാലും നല്ലതുമാത്രം പറയുന്ന ഒരാൾ ആ കാലത്ത് ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ നന്മയിൽ ഒരു നാടിനെ അടയാളപ്പെടുത്തിയ മഹാനായിരുന്നു പ്രിയ സഖാവ് കോമപ്പൻ നായർ.


തന്റെ ജീവിത കാലം മുഴുവൻ മറ്റുള്ളവരുടെ വിശപ്പും ദാഹവുമകറ്റി ഒരു ഗ്രാമത്തിന്റ സ്വന്തമാകുക എന്നത് പുതുതലമുറക്ക് അത്ഭുതങ്ങളാവാം. 

ഇന്നലെയുടെ ചരിത്രം വരും തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 22 - 5 - 2019 ബുധൻ 3 മണിക്ക് എളേറ്റിൽനായനാർ ഭവനിൽ നടക്കുന്ന  കോമപ്പൻ നായർ അനുസ്മരണവും,SSLC - +2 വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടക്കുന്നു.  


Previous Post Next Post
3/TECH/col-right