Trending

കക്കോടിയിൽ പുതിയ പാലം

കക്കോടി:കോഴിക്കോട് ബാലുശ്ശേരി റോഡ് വികസനത്തിന്റെ ഭാഗമായി കക്കോടിയിൽ പുതിയ പാലം വരുന്നു.പൂനൂർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് വീതിയില്ലാത്തത് കൊണ്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്ഇ വകുപ്പ് മന്ത്രി ജി സുധാകരനുമായി ചർച്ച നടത്തിയതായി മന്ത്രി എ കെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.


കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത് അത് സാധ്യമായില്ലെങ്കിൽ മറ്റു പദ്ധതിയിൽ ഉൾപ്പെടുത്തും. ഇപ്പോഴത്തെ പാലം നിലനിർത്തി പുതിയപാലം പണിയാനാണ് ആലോചന.ബാലുശ്ശേരി റോഡിന്റെ വികസനത്തിനായി 89.25കോടി രൂപ കിഫ്ബിയിൽ വകയിരിത്തിയിരുന്നു .

റോഡ് വികസന പദ്ധതിയിൽ പാലം ഉൾപെട്ടിരുന്നില്ല ഇത് ഗതാഗത കുരുക്കിന് കാരണമാകുമെന്നുള്ള പ്രദേശവാസികളുടെയും പഞ്ചായത്തിന്റെയും പരാതികൾ പരിഗണിച്ചാണ് പാലം ഉൾപ്പെടുത്തിയത്.
Previous Post Next Post
3/TECH/col-right