Trending

SSLC കഴിഞ്ഞ പെൺ കുട്ടികളുടെ രക്ഷിതാക്കൾക്കൊരു സന്തോഷ വാർത്ത

എളേറ്റിൽ:കോഴിക്കോട്‌ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായ എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനു കീഴിൽ MJ Academy for Excellence എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിക്കുന്നു.+1 Humanities , Commerce ബാച്ചുകളിലേക്ക്‌ 50 വീതം വിദ്യാർത്ഥിനികൾക്ക്‌ മാത്രമായിരിക്കും പ്രവേശനം .  





വർഷങ്ങളായി നാട്ടിലുള്ള കുട്ടികൾക്ക്‌ സീറ്റുകളുടെ അപര്യാപ്തത മൂലം അഡ്മിഷൻ കിട്ടതെ പോവുന്നതിന്റെ അടിസ്ഥാനത്തിൽ 100 കുട്ടികൾക്ക്‌ കൂടെ പഠനാവസരമൊരുക്കാനാണു മാനേജ്മെന്റിന്റെ തീരുമാനം.എം ജെ ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പസിൽ പ്രത്യേകം ബിൽഡിംഗിലായിരിക്കും സ്ഥാപനം പ്രവർത്തിക്കുക.

യോഗ്യരായ അധ്യാപകർ,ആധുനിക  ക്ലാസ്‌ റൂം സംവിധാനങ്ങൾ, മികച്ച അച്ചടക്കം,സുരക്ഷിതമായ ക്യാമ്പസ്‌ , യാത്രാ സൗകര്യം, മൽസര പരീക്ഷകൾക്കുള്ള പരിശീലനം, കമ്പ്യൂട്ടർ പഠനം, കരിയർ ഗൈഡൻസ്‌ കൗൺസിലിംഗ്‌ തുടങ്ങിയവ MJ Academy യുടെ പ്രത്യേകതകളാണ്.

കുറഞ്ഞ ഫീസിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണു ഓപ്പൺ സ്ട്രീമിലുള്ള +1 ഹ്യുമാനിറ്റീസ്‌ , കൊമേഴ്സ്‌ ബാച്ചുകൾ തുടങ്ങുന്നത്‌.

Civil Service Academy, CA/CMA Academy , മറ്റു മൽസര പരീക്ഷകൾക്കുള്ള കോച്ചിംഗ്‌ , Talent Academy , Life Skills & Finishing School തുടങ്ങിയവ ഘട്ടം ഘട്ടമായി MJ Academy യിൽ ആരംഭിക്കും

സുരക്‌ഷിതമായ ക്യാമ്പസ്‌ തേടുന്ന രക്ഷിതാക്കൾക്ക് മികച്ച വിദ്യാലയമായിരിക്കും MJ Academy.താൽപര്യമുള്ള രക്ഷിതാക്കൾക്ക്‌ മെയ്‌ 15 മുതൽ ഓഫീസിൽ നിന്നും അപേക്ഷാ ഫോമും പ്രോസ്പെക്ടസും ലഭ്യമാവും.

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കുക : +91 9747933338.


 
Previous Post Next Post
3/TECH/col-right