Trending

കൊ​യി​ലാ​ണ്ടി-പെരിന്തല്‍മണ്ണ ചെ​യി​ൻ സ​ർ​വീ​സ് ത​ക​ർ​ക്കാ​ൻ ശ്ര​മ​മെ​ന്ന് പരാതി

മു​ക്കം: കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് തു​ട​ങ്ങി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​വ​സാ​നി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ ചെ​യി​ൻ സ​ർ​വീ​സി​നെ ത​ക​ർ​ക്കാ​ൻ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെയും ശ്ര​മ​മെ​ന്ന് ആ​ക്ഷേ​പം. സ​ർ​വീ​സ് തു​ട​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ സ​ർ​വീ​സ് ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് സ​ർ​വീ​സി​നെ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​ത്. 


നി​ല​വി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ​ക്കും ഇ​തി​നെ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രേ പ​രാ​തി​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്ന​തും കെ​എ​സ്ആ​ർ​ടി​സി​യെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യി.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് കൊ​യി​ലാ​ണ്ടി​യി​ലേ​ക്കും കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കും ഓ​രോ അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടും സ​ർ​വീ​സ് ല​ഭ്യ​മാ​ണ്. ഇ​തോ​ടെ​യാ​ണ് ഈ ​സ​ർ​വീ​സി​നെ ത​ക​ർ​ക്കാ​നും ശ്ര​മം തു​ട​ങ്ങി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​യു​ടെ വാ​ട്സ് ആ​പ്പ് ഓ​ഡി​യോ പു​റ​ത്താ​യി.

ചെ​യി​ൻ സ​ർ​വീ​സ് എ​ന്ന പേ​രി​ൽ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ആ​രം​ഭി​ച്ച ഗ്രൂ​പ്പി​ലു​ള്ള ഓ​ഡി​യോ​യാ​ണ് പു​റ​ത്താ​യ​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​രു​ന്ന​തി​ന് തൊ​ട്ടു മു​ൻ​പാ​യി യാ​ത്ര​ക്കാ​രെ വി​ളി​ച്ചു ക​യ​റ്റു​ന്ന​തി​നാ​യി ഒ​രു ജീ​വ​ന​ക്കാ​ര​നെ ഓ​രോ ബ​സ്റ്റാ​ൻഡിലും നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ഓ​ഡി​യോ​യി​ൽ പ്ര​ധാ​ന​മാ​യും പ​റ​യു​ന്ന​ത്. ഇ​തി​നാ​യി ഓ​രോ​രു​ത്ത​രും 50 രൂ​പവ​ച്ച് മു​ട​ക്ക​ണ​മെ​ന്നും ഓ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യെ ത​ക​ർ​ക്കാ​നു​ള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി എം​പ്ലോ​യീ​സ് യൂ​നി​യ​ൻ തി​രു​വ​മ്പാ​ടി യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​ജു പ​റ​ഞ്ഞു.2000 രൂ​പ​യു​ടെ നോ​ട്ടു​മാ​യി ബ​സി​ൽ ക​യ​റി തൊ​ട്ട​ടു​ത്ത സ്റ്റോ​പ്പി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കു​ക​യും ചി​ല്ല​റ​ക്ഷാ​മം പ​റ​യു​മ്പോ​ൾ വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് സ​മ​യം വൈ​കി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​തി​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താമരശ്ശേരി-തിരുവനന്തപുരം SF ന്റെ പുതിയ സമയക്രമം, നാളെ മുതൽ നിലലവിൽ വരും 
 
      08.35താമരശ്ശേരി
     10.15പെരിന്തൽമണ്ണ
     12.00-12.15 തൃശൂർ
     14.15-14.45 വൈറ്റില
     16.20-16.30 ആലപ്പുഴ
     18.40-19.00 കൊല്ലം
      20.50 തിരുവനന്തപുരം
     
     09.15തിരുവനന്തപുരം
     11.05-11.35 കൊല്ലം
     13.45-14.00 ആലപ്പുഴ
     15.35-15.50 വൈറ്റില
     17.50-18.20തൃശൂർ
     20.10 പെരിന്തൽമണ്ണ
     21.50താമരശ്ശേരി
Previous Post Next Post
3/TECH/col-right