Trending

SPC ക്യാമ്പിൽ ഭക്ഷ്യവിഷബാധ:നിരവധി കുട്ടികൾ ആശുപത്രിയിൽ

എളേറ്റിൽ:എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്റ്റുഡൻറ് പോലീസ് കാഡറ്റ് കോഴിക്കോട് റൂറൽ അവധി ക്കാലക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.


ക്യാമ്പിലെ അവസാന ദിവസമായ ശനിയാഴ്ച രാവിലെയാണ് നിരവധി കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പേരാമ്പ്ര ഭാഗത്ത് നിന്നുമുള്ള 20 കുട്ടികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.8 പേരെ പ്രഥമിക ചികിത്സ നൽകി മടക്കി അയച്ചു. താമരശ്ശേരി ഭാഗത്തുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ചർദ്ദി, വയറിളക്കം, പനി എന്നിവയാണ് മിക്കവർക്കും.അസുഖം ബാധിച്ച 12 കുട്ടിക്കള എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും, താമരശ്ശേരിയിലേയും, നരിക്കുനിയിലേയും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നു. ഇതിൽ പലരും ആശുപത്രി വിട്ടു.

പല രക്ഷിതാക്കളും വീട്ടിൽ തിരിച്ചെത്തിയ കുട്ടികളെ അതാതു പ്രദേശത്തെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി കുട്ടികൾക്ക് ചപ്പാത്തിയും മുട്ടക്കറിയുമാണ് നൽകിയിരുന്നത്, ഇതിൽ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റെതെന്നാണ് സംശയം. ജില്ലയിലെ 36 വിദ്യാലയങ്ങളിൽ നിന്നായി 700 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് ശനിയാഴ്ച ഉച്ചയോടെ സമാപിച്ചു.

Previous Post Next Post
3/TECH/col-right