Trending

ജനവാസ കേന്ദ്രത്തിൽ കുടിവെള്ള സ്രോതസ്സുകൾക്ക് സമീപം ഒരു ലോഡ് പ്ലാസ്റ്റിക് മാലിന്യം തള്ളി.

താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിന് പിൻവശം ചെക്ക് പോസ്റ്റ് - ഇരുമ്പിൻചീടെൻ കുന്ന് റോഡരികിലാണ് മാലിന്യം തള്ളിയത്.
 

നിലമ്പൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം ശേഖരിച്ച മാലിന്യം നീക്കം ചെയ്ത് മൈസൂരിൽ എത്തിക്കാൻ കരാറെടുത്തവരാണ് മാലിന്യം തട്ടിയതിനു പിന്നിൽ എന്ന് അറിയുന്നു.


കഴിഞ്ഞ വ്യാഴാഴ്ച രാത്രി മലബാറിലാകെ കറൻറ് ഇല്ലാതിരുന്ന സമയത്താണ് KL - 09 R 7091 നമ്പർ ലോറിയിൽ കയറ്റിവന്ന മാലിന്യം ഇവിടെ തട്ടിയത്.


കയ്യേലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണറടക്കം നിരവധി കിണറുകളും, ജനങ്ങൾ ആശ്രയിക്കുന്ന തോടും  മാലിന്യം ഇറക്കിയതിനോട് ചേർന്നാണ്. 

വേനൽമഴ പെയ്താൽ പോലും കുടിവെള്ള സ്രോതസ്സു കൾ മലിനമാകുന്ന അവസ്ഥയാണ്.

Previous Post Next Post
3/TECH/col-right