തിരുവനന്തപുരം: കനത്ത ചൂടില്‍ വെന്തുരുകുകയാണ് കേരളം. ചൂടിന്‍റെ കാഠിന്യം ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. വീടിനകത്തു പോലും ഇരിക്കാനാകാത്ത തരത്തില്‍ ചൂട് ബാധിക്കുന്ന സാഹചര്യമാണ്.

ഏവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വേനല്‍ മഴയെയാണ്. വരും ദിവസങ്ങളില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിന്‍റെ കണക്കും തീവ്രതയും സഹിതമുള്ള പട്ടികയും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഇന്ന് മുതല്‍
നാല് ദിവസം തിരുവനന്തപുരത്ത് നേരിയ തോതില്‍ മഴ ലഭിക്കും.കോഴിക്കോട് നാല് ദിവസം മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
Tags:
KERALA