Trending

മസ്ജിദുൽ മുജാഹിദീൻ ഉദ്ഘാടനം നാളെ

എളേറ്റിൽ: എളേറ്റിൽ വട്ടോളി നെല്ലാം കണ്ടി റോഡിൽ പുനർനിർമിച്ച മസ്ജിദുൽ മുജാഹിദീൻ ഉദ്ഘാടനം നാളെ (തിങ്കൾ) വൈകുന്നേരം 4 മണിക്ക് അസർ നമസ്കാരത്തിന് നേതൃത്വം നൽകി പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും.


ചടങ്ങിൽ MK രാഘവൻMP, കാരാട്ട് റസാഖ് MLA എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും.ചെയർമാൻ ടി.കെ.മുസ്തഫ അധ്യക്ഷത വഹിക്കും. പള്ളിയോടനുബന്ധിച്ച് പണികഴിപ്പിച്ച കൊമേഴ്സിൽ കോംപ്ലക്സ് ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഹുസൈൻ മാസ്റ്റർ നിർവഹിക്കും. 

 ഉദ്ഘാടന സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സജ്ജാദ്, വിസ്ഡം ജില്ലാ പ്രസിഡണ്ട് ഉമ്മർ അത്തോളി, എം.എ.സാഖ് മാസ്റ്റർ (മുസ്ലിം ലീഗ്), ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ, വാർഡ് മെമ്പർമാരായ ഒ.കെ.അബ്ദുറഹിമാൻ, എം എസ് മുഹമ്മദ് മാസ്റ്റർ, കെ.ആശിഖ് റഹ്മാൻ, സി.ടി.ഭരതൻ മാസ്റ്റർ (കോൺഗ്രസ് ), പി.സുധാകരൻ (സി.പി.എം), സി. പോക്കർ മാസ്റ്റർ ( ഐ.എൻ.എൽ),സിപി സലീം എന്നിവർ പ്രസംഗിക്കും.
        

വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ അബ്ദുറഷീദ് കുട്ടമ്പൂർ, മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രഭാഷണം നടത്തും .ചടങ്ങിൽ വി കെ ഉനൈസ് സ്വലാഹി അധ്യക്ഷത വഹിക്കും. ഹാഫിള് മുഹമ്മദ് അസ്ലം, വി.കെ. സാലിഹ്, പി.ടി. യാസർ മാസ്റ്റർ, കെ.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ സംസാരിക്കും.

 പരിപാടി ശ്രവിക്കുന്നതി നായി സ്ത്രീകൾക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post
3/TECH/col-right