എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ 98-99 ബാച്ച് പൂർവ വിദ്യാർഥി സംഗമം:ഏപ്രിൽ 8ന് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 6 April 2019

എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ 98-99 ബാച്ച് പൂർവ വിദ്യാർഥി സംഗമം:ഏപ്രിൽ 8ന്

കൊടുവള്ളി: എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ 98-99 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികളും അധ്യാപകരും ഏപ്രിൽ  8ന് തിങ്കളാഴ്ച സ്കൂളിൽ ഒത്തുചേരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ നടക്കുന്ന പരിപാടി ചലച്ചിത്ര താരം ഡേവിഡ് ജോൺ ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗായകൻ അഷ്റഫ് കൊടുവള്ളി മുഖ്യാതിഥിയായിരിക്കും.ഷംസുദ്ദീൻ എളേറ്റിൽ അനുസ്മരണ പ്രഭാഷണം നടത്തും. 

സഹപാഠികളായ രണ്ടു പേർക്ക് വീട് നിർമാണത്തിനുള്ള സാമ്പത്തിക സഹായ വിതരണവും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും ചടങ്ങിൽ നടക്കും. സ്കൂളിലെ പത്താംതരം വിദ്യാർഥികൾക്ക് പഠന പരിശീലനത്തിന് സഹായം നൽകാനും കൂട്ടായ്മ തീരുമാനിച്ചു. 

ഉച്ചക്ക് രണ്ടു മുതൽ കുഞ്ഞു ഗായിക നൈസ ഷഹാൻ പങ്കെടുക്കുന്ന സംഗീത വിരുന്നും ഷിനൂപ് കൊടുവള്ളി നയിക്കുന്ന കോമഡി ഷോയും നടക്കും.

No comments:

Post a Comment

Post Bottom Ad

Nature