Trending

'ആത്മഹത്യ ചെയ്യാൻ കഴിയില്ലല്ലോ..': മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എം കെ രാഘവൻ

കോഴിക്കോട്: ഹിന്ദി ന്യൂസ് ചാനൽ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ.


ഇനി തന്നെ അപമാനിക്കാൻ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്‍റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നിൽ സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും എം കെ രാഘവൻ ആരോപിച്ചു. 

''ഇനിയെന്നെ അപമാനിക്കാൻ ബാക്കിയില്ല. നമ്പി നാരായണൻ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാൻ കഴിയില്ല ...'', മാധ്യമങ്ങൾക്ക് മുന്നിൽ എം കെ രാഘവൻ പൊട്ടിക്കരഞ്ഞു.

എന്നാൽ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ എം കെ രാഘവന് കഴിഞ്ഞില്ല. ആരോപണങ്ങൾക്ക് എണ്ണിപ്പറഞ്ഞ് മറുപടി പറയുന്നതിന് പകരം വികാരാധീനനായിട്ടാണ് രാഘവൻ വാർ‍ത്താ സമ്മേളനത്തിൽ സംസാരിച്ചത്. 
ദേശാഭിമാനിയിൽ കോഴ ആരോപണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് എം കെ രാഘവന്‍റെ വാർത്താ സമ്മേളനം തുടങ്ങിയത്. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്യപ്പെട്ട കാലം വേറെയുണ്ടായിട്ടില്ല. 

സിപിഎമ്മിനെപ്പോലുള്ള പാർട്ടി തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവൻ ആരോപിച്ചു.സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ദില്ലിയിൽ നിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് താമസിപ്പിച്ച് കോഴ ആരോപണം പ്ലാന്‍റ് ചെയ്യുകയായിരുന്നെന്നാണ് ആരോപണം. 

''തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാൻ എന്ന് പറഞ്ഞു തന്നെയാണ് രണ്ട് പേർ എന്‍റെ വീട്ടിൽ വന്നത്. ആദ്യം വിളിച്ച് സംസാരിച്ചിട്ടാണ് വന്നത്. തെരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ച് സംസാരിച്ചു. അപ്പോൾ കേരളത്തിന് പുറത്തൊക്കെ വലിയ ചെലവാണ്. കേരളത്തിനകത്ത് വലിയ ചെലവാണെന്നും താൻ പറഞ്ഞു. 

പിന്നെ കൂടുതൽ കാര്യങ്ങൾ ശ്രീകാന്ത് - എന്‍റെ പ്രൈവറ്റ് സെക്രട്ടറിയോട് - സംസാരിക്കൂ എന്ന് സ്ഥിരമായി ഞാൻ പറയാറുള്ളതാണ്. അങ്ങനെയേ ഇവരോടും പറഞ്ഞിട്ടുള്ളൂ.'' എന്നാണ് എം കെ രാഘവൻ പറയുന്നത്. അപകീർത്തിപ്പെടുത്താൻ എത്ര നീചമായ മാർഗവും നടത്തുന്ന പാർട്ടിയാണ് സിപിഎം. 

'കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊല്ലുകയാണെങ്കിൽ എന്നെ വെട്ടാതെ കൊല്ലുകയായിരുന്നു. എല്ലാ മാധ്യമപ്രവർത്തകരും എന്നെക്കുറിച്ച് അന്വേഷിക്കൂ, എന്‍റെ സമ്പാദ്യത്തെക്കുറിച്ചും അന്വേഷിക്കൂ', എന്ന് എം കെ രാഘവൻ. 

https://www.asianetnews.com/topic/mk-raghavan-mp-crying

യു.ഡി.എഫ് സ്ഥാനാര്‍ഥിയും എം.പിയുമായ എം.കെ രാഘവന്‍ പണം ആവശ്യപ്പെടുന്ന വീഡിയോദൃശ്യം വ്യാജമല്ലെന്ന് നാരദാ ന്യൂസ് മുന്‍
മേധാവി മാത്യു സാമുവല്‍. 


വ്യാജമെന്നു കണ്ടെത്തിയാല്‍ താന്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാത്തപക്ഷം രാഘവന്‍ രാഷ്ട്രീയം വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right