നന്നാക്കുന്നതിനിടെ മീന്‍ വെട്ടിത്തിളങ്ങി:കറി വയ്ക്കാതെ മത്സ്യം ഉപേക്ഷിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 21 March 2019

നന്നാക്കുന്നതിനിടെ മീന്‍ വെട്ടിത്തിളങ്ങി:കറി വയ്ക്കാതെ മത്സ്യം ഉപേക്ഷിച്ചു

മലപ്പുറം: കറിവയ്ക്കാന്‍ വാങ്ങിയ മത്സ്യം വെട്ടിത്തിളങ്ങുന്നത് കണ്ട് ഞെട്ടി വീട്ടുകാര്‍. തുടര്‍ന്ന് വീട്ടുകാര്‍ കറിവെയ്ക്കാതെ മീന്‍ ഉപേക്ഷിച്ചു. മത്സ്യംകുറേദിവസം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

മലപ്പുറം തിരൂരിലാണ് കറിവയ്ക്കാന്‍ വാങ്ങിയ അയല മീന്‍ ഇരുട്ടില്‍ തിളങ്ങുന്നത് കണ്ട് വീട്ടുകാര്‍ ഞെട്ടിയത്. ഇതുകണ്ട് ഭയന്ന വീട്ടുകാര്‍ ആരും മത്സ്യം കറിവച്ചില്ല. ഒരു കിലോയ്ക്ക് 200 രൂപ നല്‍കിയാണ് മീന്‍ വാങ്ങിയത്. ഇവ വാങ്ങുമ്ബോള്‍ തന്നെ വെള്ളയും പച്ചയും കലര്‍ന്ന നിറത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

തുടര്‍ന്ന് രാത്രി മത്സ്യം വൃത്തിയാക്കാനായി എടുത്തപ്പോള്‍ ഇത് തിളങ്ങുകയായിരുന്നു.മത്സ്യംകുറേദിവസം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 

മത്സ്യ ലഭ്യ കുറഞ്ഞപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് അയല, മത്തി തുടങ്ങിവ കേരളത്തില്‍ എത്തുന്നത്. എന്നാല്‍ ഇവയുടെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

No comments:

Post a Comment

Post Bottom Ad

Nature