ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു.
ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) മുന്നറിയിപ്പ് നല്കി.
അല്‍ ദഫ്ര ഏരിയ, അബുദാബിയുലെ അല്‍ ഷവാമേഖ്, ഷാര്‍ജ, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം അടക്കമുള്ള സ്ഥലങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വരും ദിവസങ്ങളിലും യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിനും,വെള്ളിയാഴ്ച ഇടിയോടു കൂടിയ കനത്ത മഴക്കും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വിഭാഗം നല്കുന്ന വിവരം.
Tags:
INTERNATIONAL