എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ അലംഭാവം:കൊടുവള്ളി മണ്ഡലം എം.എസ്‌.എഫ് പ്രതിഷേധിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 14 March 2019

എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ അലംഭാവം:കൊടുവള്ളി മണ്ഡലം എം.എസ്‌.എഫ് പ്രതിഷേധിച്ചു

കൊടുവള്ളി:  എസ്‌.എസ്‌.എൽ.സി പരീക്ഷയുടെ ആദ്യദിവസം തന്നെ പരീക്ഷ നടത്തിപ്പിലും ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നതിലും ഗുരുതരമായ വീഴ്ച വരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ നിരുത്തരവാതത്വപരമായ സമീപനത്തിനെതിരെ കൊടുവള്ളി
നിയോജക മണ്ഡലം എം.എസ്‌.എഫ് പ്രതിഷേധിച്ചു.


ഒരു ഭാഗത്ത് പൊതുവിദ്യാഭ്യാസ സംരക്ഷകാരായി അവകാശപ്പെടുകയും മറുഭാഗത്ത് വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന സമീപനങ്ങളുമായാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുന്നത്.എസ്‌.എസ്‌.എൽ.സി  പോലെ ഗൗരവകരാമായി നടത്തേണ്ട പരീക്ഷകളിൽ തുടർച്ചയായ വീഴ്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും ഉത്തരക്കടലാസുകൾ റോഡരികളിൽ എത്തിയതിനു പിന്നിൽ വീഴ്ച വരുത്തിയ  ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.എസ്‌.എഫ് ആവശ്യപ്പെട്ടു.


ഷാഫി.ബി.സി,അനീസ് മടവൂർ,മുബാറക് ആവിലോറ,റാഷിദ് പരപ്പൻപൊയിൽ,സയ്ദ് അമ്പലക്കണ്ടി,അദ്‌നാൻ കരീറ്റിപ്പറമ്പ്,അബ്ദുറഹിമാൻ മടവൂർമുക്ക്,ജുനൈസ് മുക്കിലങ്ങാടി,മിസ്ബാഹ് കൈവേലിക്കടവ്,മുനവ്വിർ പാറന്നൂർ,റിയാസ് വഴിക്കടവ്,അനസ് പൂക്കോട്,അസ്‌ലം വി.പി,അനസ് മദ്രസ ബസാർ,സിനാൻ പാലാഴി, ഉമർ സാലിഹ്, ഫൈസൽ പറക്കുന്ന് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിനു നേതൃത്തം നൽകി.

No comments:

Post a Comment

Post Bottom Ad

Nature