എടിഎം കാര്‍ഡ് തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ പുതിയ വഴിയുമായി കേരള പോലീസ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 12 March 2019

എടിഎം കാര്‍ഡ് തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ പുതിയ വഴിയുമായി കേരള പോലീസ്

ക്രെഡിറ്റ് കാര്‍ഡുകളുടെയും ഡെബിറ്റ് കാര്‍ഡുകളുടെയും ഉപയോഗം വര്‍ദ്ധിച്ചതോടെ തട്ടിപ്പുകളും വര്‍ദ്ധിച്ചു. നിരവധി തട്ടിപ്പുകളാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി എത്തുകയാണ് കേരള പോലീസ്. കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച്‌ കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വ്യക്തമാക്കുന്നത്.
കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം.

എ.ടി.എം. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗത്തിന് ശേഷം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സൗകര്യം ലഭ്യമാണ്. 

ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്.

ആപ്ലിക്കേഷനുകളില്‍ സര്‍വ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനില്‍ നിന്നും എടിഎം ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് മാനേജ് കാര്‍ഡ് എന്ന ഓപ്ഷനില്‍ പോയാല്‍ നിലവില്‍ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.

കാര്‍ഡ് സൈ്വപ്പ് ചെയ്തുള്ള പിഓഎസ് ട്രാന്‍സാക്ഷന്‍, ഇ കൊമേഴ്‌സ് ട്രാന്‍സാക്ഷന്‍, ഡൊമസ്റ്റിക് യൂസേജ്, ഇന്റര്‍നാഷണല്‍ യൂസേജ് തുടങ്ങിയവയില്‍ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിറുത്തിനവയ്ക്കാം. പ്രസ്തുത സേവനങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അപ്പോള്‍ വീണ്ടും ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. 

ഈ രീതിയില്‍ ഉപയോഗത്തിന് ശേഷം താത്കാലികമായി കാര്‍ഡിലെ സേവനങ്ങള്‍ നിര്‍ത്തിവെച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു. 

എ.ടി.എം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ് ഉപയോക്താക്കള്‍ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.

No comments:

Post a Comment

Post Bottom Ad

Nature