Trending

പി.എം. കിസാൻ സമ്മാൻ നിധി അപേക്ഷകൾ:കൃഷിഭവനിൽ സ്വീകരിക്കും

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അപേക്ഷകൾ കൃഷിഭവനിൽ സ്വീകരിച്ചു തുടങ്ങും. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. 





നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം 2018-19 വർഷത്തെ നികുതി രസീത് , റേഷൻകാർഡ്, ആധാർ കാർഡ്, ഐ എഫ് എസ് കോഡുള്ള ബേങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ റേഷൻ കാർഡ് കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനിൽ ബന്ധപ്പെടുക. 



20 - 2 - 19 നകം അപേക്ഷ നൽകുന്ന കർഷകർക്കാണ് ആദ്യ ഗഡുവായ 2000 ക. അപേക്ഷ ഫാറം പ്രിന്റെടുത്ത് പൂർണമായി പൂരിപ്പിച്ച് , ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് പകർപ്പ് , 18-19 ലെ നികുതി രശീത് പകർപ്പ് , ആധാർ കാർഡ് പകർപ്പ് , റേഷൻ കാർഡ് പകർപ്പ് എന്നിവയുടെ പകർപ്പുമായി അപേക്ഷ നൽകണം .



5 ഏക്കറിൽ കുറവ് ഭൂമിയുള്ള കർഷക കുടുംബത്തിലെ ഒരംഗത്തിനാണ് ധനസഹായം ലഭിക്കുക . കുടുംബം എന്നാൽ അച്ഛൻ , അമ്മ , അവിവാഹിതരായ മക്കൾ എന്നിവരാണ് .ഇവരുടെ എല്ലാവരുടെയും പേരിലുള്ള ഭൂമി കൂട്ടിയാണ് കുടുംബത്തിന്റെ ഭൂമി കണക്കാക്കുന്നത് .

 സർക്കാർ , അർദ്ധ സർക്കാർ , പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതോ ഇവിടങ്ങളിൽ നിന്ന് പെൻഷൻ പറ്റുന്നതോ ആയ ഒരാളെങ്കിലും കുടുംബത്തിലുണ്ടെങ്കിൽ ധനസഹായത്തിന് അർഹതയില്ല . ഇൻകം ടാക്സ് നൽകുന്നവർക്ക് അർഹതയില്ല . ഭരണഘടന സ്ഥാപനങ്ങളിൽ അംഗമായിട്ടുള്ളവരുടെ കുടുംബങ്ങൾക്കും അർഹതയില്ല . 

സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്കും ധനസഹായത്തിന് അർഹതയില്ല . ഡോക്ടർ , വക്കീൽ , ചാർട്ടേർഡ് അക്കൗണ്ടൻറ് മുതലായ പ്രൊഫഷണലുകൾ ഉള്ള കുടുംബങ്ങൾക്കും അർഹതയില്ല .



Previous Post Next Post
3/TECH/col-right