ഇനി കടലിലിരുന്നു കോഴിക്കോട് ബീച്ചും,ബേപ്പൂർബീച്ചും കണ്ടാസ്വദിക്കാം.. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 17 February 2019

ഇനി കടലിലിരുന്നു കോഴിക്കോട് ബീച്ചും,ബേപ്പൂർബീച്ചും കണ്ടാസ്വദിക്കാം..

കടൽ പരപ്പിലിരുന്ന്, കടൽകാറ്റുകൊണ്ട്, കടൽകാഴ്ചകൾ കണ്ട് കടലോളങ്ങൾക്കൊപ്പം ആടിയുലഞ്ഞു, ബേപ്പൂർ മുതൽ കോഴിക്കോട് ബീച്ചു വരെയും അവിടെ നിന്നും തിരിച്ചു ബേപ്പൂർ വരെയും ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ഫെറി ബോട്ട് യാത്രക്ക് തുടക്കമായി.

കേരള സർക്കാർ സ്ഥാപനമായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ക്ലിയോപാട്ര എന്ന ഫെറി ബോട്ടിൽ വാൻസൻ ഷിപ്പിംഗ് സർവീസ് പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന കമ്പനിയാണ്  ഈ സർവീസ് നടത്തുന്നത്.


ബേപ്പൂർ പുളിമൂട്ടിൽ പ്രത്യേകം തയ്യാറാക്കിയ മറീന ബോട്ട് ജെട്ടിയുടെ അടുത്തായി സ്ഥാപിച്ച ഈ കമ്പനിയുടെ ഓഫീസിൽ നേരിട്ടോ, ഓണ്ലൈനായോ മുൻകൂട്ടി ബുക് ചെയ്യണം ഈ യാത്രക്ക്..

രാവിലെ 9, 11 മണി, ഉച്ചക്ക് 1, 3 മണി, വൈകുന്നേരം 5 മണി എന്നിങ്ങനെയാണ് യാത്രകൾ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 5 മണിയുടെ യാത്രയിൽ സൂര്യാസ്തമയവും കണ്ടാസ്വദിക്കാം എന്നതാണ് പ്രത്യേകത.

മുതിർന്നവർക്ക് AC റൂമിൽ 450 രൂപയും, ചെയർ കാറുകളിൽ 300 രൂപയും, കുട്ടികൾക്ക് 200 രൂപയും ആണ് ചാർജ്, 5വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.. സ്കൂൾ, മറ്റു ഗ്രൂപ് യാത്രകൾക്ക് 250 രൂപ നിരക്കിൽ ലഭ്യമാകും.

ബുക്കിങ്ങിന്:
+91 7592 999 555, +91 8592 999 555

രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രക്കിടയിൽ വിവിധയിനം കലാപരിപാടികളും, മത്സരയിനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യാത്രക്കിടയിൽ ആവശ്യത്തിനുള്ള ഭക്ഷണങ്ങൾ വാങ്ങികഴിക്കാൻ പ്രത്യേകം കൗണ്ടറും ഒരുക്കിട്ടുണ്ട്, കൂടാതെ യാത്രയുടെ അവസാനം എല്ലാ യാത്രികർക്കും ഓരോ ഭക്ഷണപൊതി കോംപ്ലിമെന്ററി ഗിഫ്റ്റായി നൽകുന്നുണ്ട്.

മലബാർ തീരമേഖലയിലൂടെയുള്ള ജല ഗതാഗതത്തിന്റെ അനന്ത സാധ്യതകൾ തുറന്നു കാട്ടുന്നതാണ് ഈ ഫെറിബോട്ട് യാത്ര.. വളരെ സുരക്ഷിതവും വേഗതയുമുള്ള ഈ യാത്ര മാർഗം മലബാർ തീരങ്ങളിൽ വ്യാപകമാക്കിയാൽ നമ്മുടെ റോഡുകളിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാര മാർഗവും, മലബാറിന്റെ ടൂറിസം മേഖലക്ക് ഒരു കുതിച്ചുചാട്ടവും ആകും എന്നതിൽ സംശയം ഇല്ല...

No comments:

Post a Comment

Post Bottom Ad

Nature