സുൽത്താൻബത്തേരി:വയനാട് വന്യജീവി സ ങ്കേതത്തിലെ മുത്തങ്ങ, തോല്പെട്ടി ഇക്കോടൂറി സം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു. 18 മുതൽ ഏപ്രിൽ 25 വരെയാണ് സഞ്ചാരികൾക്ക് നിയന്ത്രണം.വേനൽ കടുത്തതോടെ കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽനിന്ന്‌ വന്യജീവികൾ വയ നാടൻ കാടുകളിലേക്ക് കൂട്ടത്തോടെ വരാൻതുട ങ്ങിയിട്ടുണ്ട്. ഇതോടൊപ്പം കാട്ടുതീ ഭീഷണിയും നിലനിൽക്കുന്നുണ്ട്. 

ഈ സാഹചര്യത്തിൽ, വന്യജീവി സങ്കേതത്തിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈര വിഹാരത്തിന് തടസ്സം സൃഷ്ടിക്കാനും സഞ്ചാരികളുടെ സുരക്ഷിത ത്വത്തിന് ഭീഷണിയാകാനും സാധ്യതയുണ്ട്. 

ഇതിനാലാണ് വിനോദസഞ്ചാരം താത്കാലി കമായി നിരോധിച്ച് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.