Trending

കാരാട്ട്​ റസാഖി​​​ന് എം.എല്‍.എയായി തുടരാം:ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന്‍ കാരാട്ട്​ റസാഖി​​​ന്‍റെ തെരഞ്ഞെടുപ്പ്​ റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ. കാരാട്ട്​ റസാഖി​​​ന്‍റെ ഹരജി പരിഗണിച്ച്‌ സുപ്രീംകോടതിയാണ് സ്റ്റേ അനുവദിച്ചത്. എന്നാല്‍, എം.എല്‍.എ എന്ന നിലയില്‍ നിയമസഭ സമ്മേളനത്തില്‍ റസാഖിന് പ​െങ്കടുക്കാമെങ്കിലും വോട്ട്​ ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.


തെരഞ്ഞെടുപ്പ്​ ക്രമക്കേട്​ ആരോപിച്ച്‌​ മണ്ഡലത്തിലെ വോട്ടര്‍മാരായ കെ.പി. മുഹമ്മദും മൊയ്​തീന്‍ കുഞ്ഞിയും നല്‍കിയ ഹരജി അനുവദിച്ചാണ് ഹൈകോടതി ജഡ്ജി​ ജസ്​റ്റിസ്​ എബ്രഹാം മാത്യു നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്​. അതേസമയം, തൊട്ടടുത്ത എതിര്‍ സ്​ഥാനാര്‍ഥി മുസ്​ലിം ലീഗിലെ എം.എ. റസാഖ്​ മാസ്​റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. 

നിയമസഭ സമ്മേളനത്തില്‍ പ​െങ്കടുക്കാമെങ്കിലും വോട്ട്​ ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്ന ഉപാധികളോടെ ഹൈകോടതി​ സ്​റ്റേ അനുവദിച്ചിരുന്നു. തുടര്‍ന്നാണ് റസാഖ് സുപ്രീംകോടതിയില്‍ സമീപ്പിച്ചത്.
തെരഞ്ഞെടുപ്പ്​ കാലത്ത്​ എതിര്‍ സ്​ഥാനാര്‍ഥി എം.എ. റസാഖിനെതിരെ അപകീര്‍ത്തികരമായ രീതിയില്‍​ ​േഡാക്യുമെന്‍ററി പ്രദര്‍ശനം നടത്തിയതായും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി. മുഹമ്മദിന്‍റെയും മൊയ്​തീന്‍ കുഞ്ഞിയുടെയും ഹരജി.​ 

എം.എ. റസാഖിനെ വെറുതെവിട്ട്​​ കോടതി തീര്‍പ്പു കല്‍പിച്ച വിഷയമാണ് അപമാനിക്കാനായി ഡോക്യുമെന്‍ററിയിലൂടെ ഉന്നയിച്ചതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

573 വോട്ടിനായിരുന്നു കാരാട്ട്​ റസാഖി​​ന്‍റെ വിജയം. തീര്‍പ്പായ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം യു.ഡി.എഫ്​ സ്​ഥാനാര്‍ഥിക്കെതിരെ മുന്‍വിധിയുണ്ടാക്കാനും സ്​ഥാനാര്‍ഥിക്കെതിരായ വികാരം പ്രകടിപ്പിക്കാനും പറ്റുന്ന വിധം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്​ വിലയിരുത്തിയാണ്​ ഹൈകോടതി തെരഞ്ഞെടുപ്പ്​ റദ്ദാക്കിയത്​. 

സ്​ഥാനാര്‍ഥിയുടെ അറിവോടെയാണ്​ ഡോക്യുമെന്‍ററി നിര്‍മാണവും പ്രദര്‍ശനവും നടന്നത്​. മുഖ്യ തെരഞ്ഞെടുപ്പ്​ ഏജന്‍റ്​ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുമുണ്ട്​. ഇൗ സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 123 (2), 123 (4) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള തെരഞ്ഞെടുപ്പ്​ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതായി ഹൈകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Previous Post Next Post
3/TECH/col-right