ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, എ.ടി.എം. കാര്‍ഡുകള്‍, ബാങ്കിംഗ്
തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്.ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ നിന്നും
തങ്ങളുടെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യയിലെ ഏറ്റവും വലിയ
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചില
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍ഡ് അഴിമതി
തടയുന്നതിന് ഇടപാടുകള്‍ നടത്തുമ്ബോള്‍ ശ്രദ്ധിക്കാന്‍ എസ്ബിഐ മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ട്.
എ. ടി.എം തട്ടിപ്പില്‍ ചെന്ന് ചാടാതിരിക്കാന്‍ ഈ മാര്‍ഗ്ഗരേഖകള്‍ പാലിക്കുക
1. എ.ടി.എം. കാര്‍ഡും പിന്‍നമ്ബരും മറ്റൊരാള്‍ക്കും കൈമാറരുത്.
2. കാര്‍ഡിന്റെ പിന്‍നമ്ബര്‍ കാര്‍ഡിന്റെ മുകളില്‍ എഴുതുകയോ, പേഴ്സില്‍ എഴുതി വെക്കുകയോ ഫോണില്‍ സേവ് ചെയ്യുകയോ അരുത്, ഓര്‍ത്ത് വെക്കുക.
3. പിന്‍ നമ്ബര്‍ ഇടയ്ക്കിടെ മാറ്റുക, മാസത്തില്‍ ഒരിക്കല്‍ എങ്കിലും.
4. ജനനത്തീയതി, ജനിച്ച വര്‍ഷം, വാഹനത്തിന്റെ നമ്ബര്‍ എന്നിവ പിന്‍നമ്ബരായി ഉപയോഗിക്കരുത്.
5. ഒരു എ.ടി.എം മെഷീന്‍ വഴി പണം പിന്‍വലിക്കുമ്ബോള്‍ അവിടെ സംശയകരമായി എന്തെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും കണ്ടാല്‍ ഉടനെതന്നെ മറ്റൊരു എ.ടി.എം കൌണ്ടര്‍ വഴി പിന്‍ നമ്ബര്‍ മാറ്റുക.
6. പിന്‍ നമ്ബര്‍ ടൈപ്പ് ചെയ്യുമ്ബോള്‍ ഒരു കൈ കൊണ്ട് മറച്ചു പിടിക്കുക.
7. അപരിചിതരായ ആളുകളെ സഹായത്തിനു വിളിക്കാതിരിക്കുക.
8. എ.ടി.എം പിന്‍, കാര്‍ഡ് നമ്ബര്‍, OTP എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന ഫോണ്‍ കോളുകള്‍ക്കും ഇമെയിലുകള്‍ക്കും എസ്‌എംഎസുകള്‍ക്കും മറുപടി കൊടുക്കാതിരിക്കുക.
9. ആവശ്യത്തിന് വെളിച്ചം ഇല്ലാത്ത എ.ടി.എം കൌണ്ടറുകള്‍ ഒഴിവാക്കുക.
10. ബാങ്ക് അക്കൗണ്ട് ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുക. ഇതിനായി പാസ്‌ബുക്കില്‍ പ്രിന്റ് ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടതില്ല. എ.ടി.എം വഴിയും, ഫോണ്‍ വഴിയും, ഓണ്‍ലൈന്‍ ആയും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കാവുന്നതാണ്.
11. പരമാവധി ഒറ്റപെട്ട പ്രദേശങ്ങളിലെ എ.ടി.എം ഒഴിവാക്കുക, ബാങ്കിനോട് ചേര്‍ന്നുള്ള എ.ടി.എമ്മുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
12. മെഷീന്‍ കേടാണ് എന്ന് തോന്നുന്നെങ്കില്‍ ആ എ.ടി.എം ഉപയോഗിക്കാതിരിക്കുക.
13. പണം പിന്‍വലിക്കുമ്ബോള്‍ ലഭിക്കുന്ന സ്ലിപ് കളയാതെ സൂക്ഷിച്ചുവെക്കുക. കാരണം എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍, ഉദാഹരണത്തിന്, കിട്ടിയ പണത്തില്‍ കുറവ് ഉണ്ടെങ്കില്‍, സ്ലിപ്പുമായി ബാങ്കുമായി ബന്ധപ്പെട്ടാല്‍ ആ പണം തിരികെ ലഭിക്കും.
ബാങ്ക് അക്കൗണ്ട് ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുക.
നിങ്ങളുടെ എസ്.ബി.ഐ ക്കൗണ്ടില്‍ നിന്ന് അനധികൃത ഇടപാട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ചെയ്യേണ്ടത്:
എസ്.ബി.ഐ കോള്‍ സെന്റര്‍ നമ്ബറായ 24247 ലേക്ക് വിളിക്കുക.
നധികൃത ഇടപാട് നടന്നതായി പറഞ്ഞു കൊണ്ട് customercare@sbicard.com ലേക്ക് ഒരു ഇമെയില്‍ അയക്കുക.
"PROBLEM" എന്ന് 9212500888 ലേക്ക് ഒരു SMS അയയ്ക്കുക.
ഇടപാടിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടുത്തുള്ള ബാങ്ക് ബ്രാഞ്ചോ നിങ്ങളുടെ ഹോം ബ്രാച്ച് സന്ദര്‍ശിക്കുക.
ബാങ്ക് അക്കൗണ്ടിലെ പണം കവരാന്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗമാണ് ഫോണ്‍ കോളുകള്‍. ആരെങ്കിലും നമ്മുടെ ഫോണില്‍ ബാങ്കില്‍ നിന്നാണെന്ന പേരില്‍ വിളിച്ച് എ.ടി.എം കാര്‍ഡ് നമ്ബറോ പിന്‍ കോഡോ പറയാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒരിക്കലും കൊടുക്കരുത്. കാരണം അവര്‍ തട്ടിപ്പുകാരയിരിക്കും.
ബാങ്കുകള്‍ ഒരിക്കലും കാര്‍ഡ് നമ്ബറോ പിന്‍ കോഡോ, നെറ്റ് ബാങ്കിംഗ് വിവരങ്ങളോ ഫോണ്‍, ഇമെയില്‍, എസ് എം എസ് എന്നിവ വഴി ആവശ്യപ്പെടാറില്ല.ഓണ്‍ലൈന്‍ വഴി പണം കൈമാറുമ്ബോള്‍ എസ് എം എസ് വഴി ലഭിക്കുന്ന OTP (ഒറ്റ തവണ പാസ്സ്‌വേര്‍ഡ്) യും ബാങ്കുകള്‍ ആവശ്യപ്പെടില്ല.
ഉപഭോക്താവിന്
മെയില്‍ അയച്ചുകൊണ്ട് , വായ്പ തട്ടിപ്പ് കൂടി വരുന്ന വിവരം എസ്.ബി.ഐ
കാര്‍ഡുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എ.ടി.എം കാര്‍ഡ്
തട്ടിപ്പ് നടത്തുക ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കില്‍ എ ടി എം കാര്‍ഡ്
വിവരങ്ങള്‍ അനധികൃതമായി മറ്റൊരിടത്തേക്ക് പകര്‍ത്തിക്കൊണ്ടാണ് .
മാഗ്സ്ട്രിപ്പ് എ.ടി.എമ്മും ഡെബിറ്റ് കാര്‍ഡുകളും നിലവില്‍ ഇഎംവി ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാറ്റിയിട്ടുണ്ടെങ്കിലും സ്കിമ്മിംഗ് പോലുള്ള തട്ടിപ്പുകള്‍ നടത്താന്‍ ഇപ്പോഴും സാധ്യമാണ്.

Tags:
INDIA