Trending

KSEB സൗജന്യമായി നമ്മുടെ വീടിനുമുകളിൽ സോളാർ പാനൽ ഫിറ്റ്‌ ചെയ്തു തരുന്ന പദ്ധതി .

സൗജന്യമായി നിങ്ങളുടെ (വാർപ്പ് വീട് ) വീടിന്റെ മുകളിൽ സോളാർ പാനൽ ഫിറ്റ് ചെയ്തു തരുന്നു, പല മോഡലുകൾ ഉണ്ട്, നിങ്ങളുടെ ഉപയോഗശേഷം സോളാർ കറന്റ് KSEB ക്ക് വിൽക്കാം. 

2019 ജനുവരി 31ന് മുൻപ് നിങ്ങളുടെപേര്, മേൽവിലാസം, കൺസ്യൂമർ നമ്പർ എന്നിവ സഹിതം KSEB ഓഫിസിലോ, വെബ് സെറ്റിലോ റെജിസ്റ്റർ ചെയ്യുക, ഓർക്കുക ഈ സുവർണാസരം ജനുവരി 31 വരെ മാത്രം.

കൂടുതൽ വിവരങ്ങൾക്ക് KSEB ഓഫിസുമായി ബന്ധപ്പെടുക.


 

മൂന്ന് വ്യത്യസ്ഥ മോഡലുകളാണ് സൌരയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനാവുക.

മോഡൽ 1: 


ഉപഭോക്താവിന്റെ മേൽക്കൂരയിലോ, നൽകുന്ന സ്ഥലത്തോ കെ. എസ്.ഇ. ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് സൌജന്യമായ് നിർമ്മിച്ചു നൽകുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ഉപഭോക്താവിന് വൈദ്യുതിയായോ പണമായോ നൽകുന്നു.
 

മോഡൽ 2: 

ഉപഭോക്താവിന്റെ മേൽക്കൂരയിലോ, നൽകുന്ന സ്ഥലത്തോ കെ. എസ്.ഇ.ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് സൌജന്യമായ് നിർമ്മിച്ചു നൽകുന്നു. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും ഒരു നിശ്ചിത നിരക്കിൽ നിശ്ചിത കാലയളവിൽ ഉപഭോക്താവിന് നൽകുന്നു.

മോഡൽ 3: 


ഉപഭോക്താവിന്റെ മുതൽ മുടക്കിൽ, മേൽക്കൂരയിൽ കെ. എസ്.ഇ.ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് നിർമ്മിച്ചു നൽകുന്നു. ഉപഭോക്താവിന്റെ ആവശ്യത്തിനു ശേഷം മിച്ചം വരുന്ന വൈദ്യുതി നിശ്ചിത തുകയ്ക്ക് കെ. എസ്. ഇ. ബി വാങ്ങുന്നു.


പദ്ധതിയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേല്‍നോട്ടത്തിലോ  വീടിന്റെ ടെറസുകളില്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടോ പദ്ധതി നടപ്പാക്കി  വരുമാനം നേടാം. ഉപഭോക്താവിന്റെ പുരപ്പുറത്ത് പൂര്‍ണമായും കെഎസ്ഇബിയുടെ ചെലവില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കും. ലഭിക്കുന്ന വൈദ്യുതിയില്‍ 10ശതമാനം വൈദ്യുതിയോ തത്തുല്യമായ പണമോ ഉപഭോക്താവിന് നല്‍കും.



25 വര്‍ഷത്തെ ഉടമ്പടി കെഎസ്ഇബിയുമായി വയ്ക്കണം. പണം ഉപഭോക്താവ് തന്നെ മുടക്കുകയാണെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും ഉപഭോക്താവ് എടുക്കുകയോ, ആവശ്യം കഴിഞ്ഞ് മിച്ചം ഉള്ളത് കെഎസ്ഇബിക്ക് വില്‍പന നടത്തുകയോ ചെയ്യാം. ഇന്നത്തെ നിരക്കില്‍ അഞ്ചര വര്‍ഷം കൊണ്ടു മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഒരു കിലോവാട്ട് ശേഷിയുടെ സോളര്‍ സ്ഥാപിക്കാന്‍ 50,000 – 60,000 രൂപയാണ് ചെലവു വരുന്നത്. 10 കിലോവാട്ട് വരെ ശേഷിയുള്ളത് സ്ഥാപിക്കുമ്പോള്‍ ഒരു കിലോവാട്ടിന് 60,000 രൂപ പ്രകാരവും 10നു മുകളില്‍ കിലോവാട്ട് ശേഷിയുള്ളത് സ്ഥാപിക്കുമ്പോള്‍ ഒരു കിലോവാട്ടിന് 50,000 രൂപ പ്രകാരവും ആണെന്നാണ് കണക്കാക്കുന്നത്. ഇതില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡികള്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും.

കെഎസ്ഇബിയുടെയും അനെർട്ടിന്റെയും സംയുക്ത സംരംഭമായ ‘സൗര’യിലെ പുരപ്പുറ സൗരോർജ പദ്ധതിക്കായുള്ള റജിസ്ട്രേഷൻ ഈ മാസം 31 വരെ.
Previous Post Next Post
3/TECH/col-right