ഹജ്ജ് 2019: നറുക്കെടുപ്പ് പൂർത്തിയായി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 13 January 2019

ഹജ്ജ് 2019: നറുക്കെടുപ്പ് പൂർത്തിയായി


കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഈ വർഷത്തെ ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് മന്ത്രി കെ ടി ജലീൽ നറുക്കെടുപ്പ് നിർവഹിച്ചു. 8262 പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്.

43,115 പേരാണ് ഈ വർഷത്തെ ഹജ്ജിന് അപേക്ഷ നൽകിയത്. ഇവരിൽ എഴുപത് വയസ്സ് വിഭാഗത്തിൽ 1,199അപേക്ഷകളും മഹ്റമില്ലാ ത്ത സ്ത്രീ വിഭാഗത്തിൽ 2,011അപേക്ഷകളു മാണുള്ളത്. ഇവർക്ക് നറുക്കെടുപ്പില്ലാതെ അവസരം നൽകും.നറുക്കെടുപ്പിലൂടെ അവസരം ലഭിക്കാത്തവരെ ഉൾപ്പെടുത്തി വെയിറ്റിംഗ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


തുടർന്ന് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിൽനിന്ന് മുൻ ഗണനാ ക്രമത്തിൽ ഹജ്ജിനായി പരിഗണിക്കും .ഈ വർഷം 12,000 പേർക്കെങ്കിലും ഹജ്ജിന് അവസരംലഭിക്കുമെന്നാണ് പ്രതീക്ഷി ക്കുന്നത്.

അപേക്ഷ നൽകിയവർ സംസ്ഥാന ഹജ്ജ് കമ്മിറ് റിയുടെ വെബ്സൈറ്റ്  (www.keralahajcommittee.org) ഹജ്ജ് 2019 കവർ നമ്പർ സെർച്ച് എന്ന ഓപ്ഷനിൽ കയറി പാസ്പോർട്ട് നമ്പർ നൽകിയാൽ വിശദാംശങ്ങ ൾ അറിയാൻ സാധിക്കും.


No comments:

Post a Comment

Post Bottom Ad

Nature