ഒരു നാട് മുഴുവൻ, തങ്ങൾ ജനിച്ചു വളർന്ന മണ്ണിന് വേണ്ടി പോരാടുകയാണ്.
പലരും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവാം സേവ് ആലപ്പാട് എന്ന പോസ്റ്റുകൾ,
എന്നാണ് എന്താണ് ആ നാടിന്റെ പ്രശ്‌നം എന്ന് ഇപ്പോഴും പലർക്കും അറിയില്ല
എന്നുള്ളതാണ് വലിയ സത്യം. ആ പോരാട്ടത്തിൽ നമ്മൾ ഓരോരുത്തരും അവർക്കൊപ്പം
ചേരണം, കാരണം കേരളത്തെ മഹാ പ്രളയം കവർന്നപ്പോൾ, പലരും കുത്തൊഴുക്ക് കണ്ട്
അന്ധാളിച്ചു നിന്നപ്പോൾ സ്വന്തം ജീവൻ നോക്കാതെ നമുക്ക് പോരാടിയവർ ആണവർ.
എന്താണ് സേവ് ആലപ്പാട്..?
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആണ് ആലപ്പാട് എന്ന തീരദേശ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ആ ഗ്രാമം ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കാം പക്ഷെ, ആ ഗ്രാമത്തിലെ ജനങ്ങളെ നിങ്ങൾക്ക് അറിയാം, മുഖം അറിയില്ലെലും അവരുടെ വലിയ മനസ്സ് ആണ്, ഇന്ന് പലരും കേരളത്തിൽ ജീവനോടെ ഇരിക്കാൻ കാരണം, മഹാ പ്രളയത്തിൽ ബോട്ടും വള്ളവും പങ്കായവും ഒക്കെ ആയി എത്തി നമ്മളെ രക്ഷിച്ചവർ ആണവർ. മുക്കുവന്മാരുടെ നാട്.
IRE എന്ന പൊതുമേഖലാ സ്ഥാപനം 2004 മുതൽ ആണ് ആലപ്പാടിന്റെ കാർന്നു തിന്നുന്നത്, കടലിനും കായലിനും ഇടക്കുള്ളൊരു ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവരുടെ പ്രധാന ഉപജീവനമാർഗം. കരിമണലാൽ സമ്പുഷ്ടമായ തീരപ്രദേശം കൂടിയാണ് ആലപ്പാട്ട്, അത് തന്നെയാണിപ്പോൾ പ്രദേശവാസികൾക്ക് ശാപമായി മാറിയിരിക്കുന്നത്. കുത്തക കമ്പനിയുടെ അനധികൃതമായ കരിമണൽ ഖനനം, കടലിനോട് ചേർന്നു നിൽക്കുന്ന പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ ഏര്‍ത് ലിമിറ്റഡ് (ഐ.ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ഉം തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ.
യുദ്ധമോ ദാരിദ്ര്യമോ ഒന്നുമല്ല ഇവരെ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്, ഇവർ ചവിട്ടി നിൽക്കുന്ന മണ്ണ് വലിയൊരു സമ്പത്തിന്റെ സ്രോതസ്സാണ് എന്ന ഒറ്റക്കാരണം മാത്രം. വിയർപ്പിന്റെ ഓരോ തുള്ളിയും ചേർത്തുവച്ചു കെട്ടിപ്പൊക്കിയ കിടപ്പാടങ്ങൾ സ്വയം ഇടിച്ചു നിരത്തി പരിചയമില്ലാത്ത മറ്റൊരു നാട്ടിലേക്ക് മുന്‍പെതന്നെ ആയിരങ്ങൾ പലായനം ചെയ്തിട്ടുണ്ട്.
ഇവർക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുണ്ടാവും നിങ്ങൾ അല്ലെ, ഒരു സ്മാർട്ട് ഫോൺ കൊണ്ട് പ്രളയം കീഴടക്കിയവർ ആണ് നമ്മൾ, ഓരോ വീഡിയോയും വർത്തകളും ചെയ്ത് പ്രതിഷേധം നടത്തിയവർ, സഹായിച്ചവർ, നമുക്ക് കഴിയും, നമ്മൾ നെഞ്ചു വിരിച്ചു നിന്നാൽ നമുക്ക് ഒപ്പം എന്തും നേടാൻ കഴിയും, നമ്മുടെ കേരളത്തിൽ ഈ കുറച്ച് മനുഷ്യർ ഉള്ളത്. അവർക്ക് വേണ്ടി നമുക്ക് പോരാടാം, നമ്മളാൽ കഴിയും വിധം.
കൂടെയുണ്ടെന്ന് പൃഥ്വിയും ടൊവീനോയും; സേവ് ആലപ്പാടിന് പിന്തുണയേറുന്നു
കൊല്ലം ജില്ലയിലെ ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയേറുന്നു. സമൂഹമാധ്യമത്തിലടക്കം പ്രമുഖർ 'സേവ് ആലപ്പാട്' കാമ്പയിന് പിന്തുണയുമായി രംഗത്തെത്തി. നടൻമാരായ ടൊവീനോ, പൃഥ്വിരാജ്, സണ്ണി വെയ്ൻ, നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാര്യര്‍, ധനേഷ് ആനന്ദ് തുടങ്ങി നിരവധി പേർ ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് മാറ്റം കൊണ്ടു വരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൃഥ്വിരാജ് ആലപ്പാട് വിഷയത്തിലെ പിന്തുണ അറിയിച്ചത്. ആവശ്യമായ നടപടിയെടുക്കും വരെ നമുക്ക് ശബ്ദിച്ചു കൊണ്ടിരിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗോട് കൂടിയാണ് പൃഥ്വിരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ആലപ്പാട്ടെ ജനതയുടെ സമരം കാണാതിരിക്കാനാവില്ല. കേരളം ഈ വിഷയം ഏറ്റെടുക്കണം. സോഷ്യല്‍ മീഡിയയില്‍ ആലപ്പാടിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹാഷ് ടാഗുകള്‍ കണ്ടു. ഇത് കേരളത്തിന്‍റെ മുഖ്യധാരാ പ്രശ്‌നമായി കാണേണ്ടതുണ്ടെന്നും ടൊവീനോ പറഞ്ഞു.
പ്രളയത്തില്‍പ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിത്തിരിച്ചവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. പ്രത്യേകിച്ച് ആലപ്പാട് തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളികള്‍. ഇന്ന് ആ തീരദേശ ഗ്രാമം വലിയൊരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ ശബ്ദം അവര്‍ക്കുവേണ്ടി ഉയര്‍ത്തേണ്ടിയിരിക്കുന്നു. അവരോടൊപ്പം ചേരുന്നു. നിങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കരിമണല്‍ ഖനനം നിര്‍ത്തി വെച്ച് ആലപ്പാടിനെ രക്ഷിക്കൂ -സണ്ണി വെയ്ന്‍ പറഞ്ഞു.
ആലപ്പാട്ടെ ഖനനം മൂലം ഭൂവിസ്തൃതി കുറഞ്ഞ് തീരദേശം കടലാക്രമണ ഭീതിയിലാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുമ്പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നടക്കുന്ന സമരം 68 ദിവസം പിന്നിട്ടു.
ഇന്ത്യന്‍ റയര്‍ ഏര്‍ത്‌സ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ കമ്പനികള്‍ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണല്‍ ഖനനം ആരംഭിച്ചത്. ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ചുരുങ്ങി ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി മാറി.
നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.
ഖനനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐ.ആര്‍.ഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കടലിനും കായലിനും ഇടക്കുള്ള ഗ്രാമമാണ് ആലപ്പാട്.

Tags:
KERALA