Trending

ചുരത്തിലെ ജീപ്പപകടം: പരിക്കേറ്റ ഒരാൾ മരണപ്പെട്ടു.

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഉണ്ടായ ജീപ്പ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അടിവാരം കൈതക്കാടൻ അബ്ദുറഹ്മാൻ (45) മരണപ്പെട്ടു. 


ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപമായിരുന്നു അപകടം. 




മേപ്പാടിയിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോവുകയായിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ഉണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ  ചികിത്സയിലായിരുന്നു അബ്ദുറഹ്മാൻ.


കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന പുളിക്കൽ അബു, പുളിക്കൽ അബുവിന്റെ ഭാര്യ സംസാദ, ചെറിയ കുട്ടി, എന്നിവർക്ക് പരിക്കേറ്റിരുന്നു.

Previous Post Next Post
3/TECH/col-right