ഫാ. ജോസഫ് കാളക്കുഴിയിൽ അന്തരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 December 2018

ഫാ. ജോസഫ് കാളക്കുഴിയിൽ അന്തരിച്ചു.

താമരശ്ശേരി രൂപത വൈദികനായ ഫാ. ജോസഫ് കാളക്കുഴിയിൽ (84) ഡിസംബർ 29 ന് ശനിയാഴ്ച്ച ഉച്ചകഴിഞ് 1.30 ന് അന്തരിച്ചു. മേരിക്കുന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. മാനന്തവാടി രൂപതയിലെ പയ്യമ്പള്ളി ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായും, കണിയാമ്പറ്റ, പലാങ്കര, തലശ്ശേരി അതിരൂപതയിലെ പുളിങ്ങോം, തടിക്കടവ്, പുറവയല്‍, പൊന്മള, താമരശ്ശേരി രൂപതയിലെ നെന്മേനി, മഞ്ഞുവയല്‍, നൂറാംതോട്, പൂഴിത്തോട്, പയ്യനാട്, കല്‍ക്കുണ്ട്, വലിയകൊല്ലി, പൂതംപാറ എന്നീ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.  

ഭൗതിക ദേഹം അദ്ദേഹം വിശ്രമ ജീവിതം നയിച്ചിരുന്ന മേരിക്കുന്നു ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

ഞായറാഴ്ച ഉച്ച കഴിഞ് 12 .30 ന് മൃതദേഹം ഈരൂട് സെ. ജോസഫ്സ് ദൈവാലയത്തിലെത്തിക്കും.


വി.കുർബാനയ്ക്കും അവസാന കർമ്മങ്ങൾക്കും രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് കാർമ്മികത്വം വഹിക്കും. കർമ്മങ്ങൾക്കു ശേഷം ഈരൂട് സെമിത്തേരിയിൽ വൈദികർക്കായി പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിക്കും.


No comments:

Post a Comment

Post Bottom Ad

Nature