ദില്ലി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ
ചെയ്യുമെന്ന് ശശി തരൂര്‍ എം പി. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ
പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം
ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുകയെന്ന് ശശി തരൂര്‍ പറഞ്ഞു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്നാണ് വിവരം.
കേരളത്തിന്‍റെ സ്വന്തം സൈനികര്‍ എന്നാണ് അന്ന്
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ സേവനത്തെ പ്രകീര്‍ത്തിച്ചത്.
ഇതിനൊപ്പം തന്നെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും
മത്സ്യതൊഴിലാളികളുടെ സേവനത്തെക്കുറിച്ച് പ്രത്യേക ഫീച്ചറുകള്‍
പ്രസിദ്ധീകരിച്ചിരുന്നു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്നാണ് വിവരം.
2018
ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ വലിയ സേവനമാണ്
മത്സ്യത്തൊഴിലാളികള്‍ നടത്തിയത്.
സേനാ വിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ
ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് പത്തനംതിട്ട,
ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും മത്സ്യതൊഴിലാളികള്‍
രക്ഷപ്പെടുത്തിയത്.
Tags:
KERALA