Trending

അപകടത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഭര്‍ത്താവ് നല്‍കേണ്ടി വന്നത് 40 ലക്ഷം രൂപ.

റാസല്‍ഖൈമ: ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ മൃതദേഹം വിട്ടുകിട്ടാന്‍ ഭര്‍ത്താവ് 40 ലക്ഷത്തോളം രൂപ കെട്ടിവെക്കേണ്ടി വന്നു. 


റാക് കോടതിയുടെ ഉത്തരവ് പ്രകാരം ഇത്രയും പണം കെട്ടിവെച്ച ശേഷമാണ് ഒറ്റപ്പാലം സ്വദേശിയായ പ്രവീണിന് പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതനാകാനും ഭാര്യ ദിവ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനും സാധിച്ചത്. പ്രവീണിന്‍റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പണം കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടത്. 

റാക് കറാനില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സൈന്‍ ബോര്‍ഡ് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. റോ​ഡ് സു​ര​ക്ഷാ നി​യ​മം ലം​ഘി​ച്ച​തി​ന് 47000 രൂപ പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. 

പ്രവീണിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ട് പണം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച്ച പു​ല​ര്‍ച്ചെ​യു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ദി​വ്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. 

പ്ര​വീ​ണും മ​ക​ന്‍ ദ​ക്ഷി​നും ദി​വ്യ​യു​ടെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച​താ​യും പു​ഷ്പ​ന്‍ പ​റ​ഞ്ഞു. റാസല്‍ ഖൈമയിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ധനുമാസ തിരുവാതിര ഉത്സവത്തില്‍ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. 

പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദിവ്യയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post
3/TECH/col-right