Trending

K TET - JAN 2019


KERALA TEACHER ELIGIBILITY TEST  JANUARY 2019



അപേക്ഷിക്കാനുള്ള അവസാന തിയ്യ
തി:2019 ജനുവരി 2.

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വിജ്ഞാപനമായി. 


കാറ്റഗറി  I & II     പരീക്ഷകൾ ജനുവരി 27 നും കാറ്റഗറി  III & IV  പരീക്ഷകൾ ഫെബ്രുവരി രണ്ടിനും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും. 

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും എസ്.സി./എസ്.റ്റി/പി.എച്ച്./ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം.


ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ.  അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ കഴിഞ്ഞാൽ പിന്നിട് തിരുത്തലുകൾ അനുവദിക്കില്ല.  

നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം.  പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവയിൽ പിന്നീട് തിരുത്തലുകൾ അനുവദിക്കുന്നതല്ല.  

അഡ്മിറ്റ് കാർഡ് 2019 ജനുവരി 17 മുതൽ ഡൗൺലോഡ് ചെയ്യാം.  

കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി കെടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും. ഡി എഡ് , ബി എഡ് അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം


പരീക്ഷ ടൈം ടേബിൾ

◼ K-TET I  - 27/01/2019 - Sunday- 11.00 am - 1.30 pm
◼ K-TET II  -27/01/2019 - Sunday-2.30 pm -5.00 pm
◼ K-TET III -02/02/2019 - Saturday-10.00 pm - 12.30 pm
◼ K-TET IV -02/02/2019 - Saturday-2.00 pm - 4.30 pm.


 
Previous Post Next Post
3/TECH/col-right