Trending

ഹ​ജ്ജ്:വി​മാ​ന നി​ര​ക്ക് കു​റ​യും

സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​ക്ക് കീ​​​ഴി​​​ൽ ഹ​​​ജ്ജി​​​നു പോ​​​കു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് മാ​​​ത്രം വി​​​മാ​​​ന ടി​​​ക്ക​​​റ്റി​​​ന്മേ​​​ൽ ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന 18 ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റ​​​ച്ചു. 

ഇ​​​ന്ത്യ​​​യി​​​ൽ വി​​​ദേ​​​ശ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ള​​​ള മു​​​ഴു​​​വ​​​ൻ വി​​​മാ​​​ന ടി​​​ക്ക​​​റ്റി​​​ന്മേ​​​ൽ അ​​​ഞ്ചു​​​ ശ​​​ത​​​മാ​​​നം മാ​​​ത്രം ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കു​​​ന്പോ​​​ഴാ​​​ണ് സ​​​ർ​​​ക്കാ​​​ർ മു​​​ഖേ​​​ന ഹ​​​ജ്ജി​​​ന് പോ​​​കു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് മാ​​​ത്രം വി​​​മാ​​​ന ടി​​​ക്ക​​​റ്റി​​​ന്മേ​​​ൽ 18 ശ​​​ത​​​മാ​​​നം അ​​​ധി​​​ക ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.


ജി​​​എ​​​സ്ടി പൂ​​​ർ​​​ണ​​​മാ​​​യും എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ക​​​യോ സാ​​​ധാ​​​ര​​​ണ യാ​​​ത്ര​​​ക്കാ​​​രി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന​​​തു പോ​​​ലെ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റയ്​​​ക്കു​​​ക​​​യോ വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന ഹ​​​ജ് ക​​​മ്മി​​​റ്റി നി​​​വേ​​​ദ​​​നം നല്​​​കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽനി​​​ന്നു വി​​​മാ​​​ന ടി​​​ക്ക​​​റ്റി​​​ന്മേ​​​ൽ മാ​​​ത്രം 11,757 രൂ​​​പ​​​യാ​​​ണ് ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കി​​​യ​​​ത്.

65,000 മു​​​ത​​​ൽ 1,13,226 വ​​​രെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ള്ള ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ വി​​​വി​​​ധ ഹ​​​ജ്ജ് എം​​​ന്പാ​​​ർ​​​ക്കേ​​​ഷ​​​ൻ പോ​​​യി​​​ന്‍റു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള​​​ള വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്. ഇ​​​ന്ത്യ​​​യി​​​ൽ വി​​​ദേ​​​ശ യാ​​​ത്ര ചെ​​​യ്യു​​​ന്ന വി​​​മാ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കെ​​​ല്ലാം അ​​​ഞ്ച് ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടിയാണ് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

ഈ ​​​ഗ​​​ണ​​​ത്തി​​​ലാ​​​ണ് സ്വ​​​കാ​​​ര്യ ഗ്രൂ​​​പ്പു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. ആ​​​യ​​​തി​​​നാ​​​ൽ സ്വ​​​കാ​​​ര്യ ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ ഹ​​​ജ്ജി​​​നു പോ​​​കു​​​ന്ന​​​വ​​​ർ​​​ക്കും വി​​​മാ​​​ന നി​​​ര​​​ക്കി​​​ൽ അ​​​ഞ്ച് ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി നി​​​ര​​​ക്ക് ന​​​ല്കി​​​യാ​​​ൽ മ​​​തി​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ മു​​​ഖേ​​​ന പോ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്നി​​​രി​​​ട്ടി​​​ക്ക് മു​​​ക​​​ളി​​​ൽ ജി​​​എ​​​സ്ടി ന​​​ൽ​​​കേ​​​ണ്ട ഗ​​​തി​​​കേ​​​ടാ​​​യി​​​രു​​​ന്നു.

ജി​​​എ​​​സ്ടി അ​​​ഞ്ച് ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​യ​​​തോ​​​ടെ ഈ​​​ വ​​​ർ​​​ഷ​​​ത്തെ വി​​​മാ​​​ന നി​​​ര​​​ക്കി​​​ലും ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​കും. ഹ​​​ജ്ജി​​​നു സ​​​ബ്സി​​​ഡി നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ​​​തോ​​​ടെ വി​​​മാ​​​ന നി​​​ര​​​ക്കി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യുണ്ട്. ഹ​​​ജ്ജ് ടി​​​ക്ക​​​റ്റി​​​ന്മേലു​​​ള​​​ള ജി​​​എ​​​സ്ടി കു​​​റ​​​വ് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​മാ​​​കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.


Previous Post Next Post
3/TECH/col-right