Trending

10 കേന്ദ്ര ഏജന്‍സികള്‍ക്ക്‌ കമ്ബ്യൂട്ടറുകളില്‍ അനുമതിയില്ലാതെ കടന്നുകയറാന്‍ അധികാരം

ന്യൂഡല്‍ഹി : രാജ്യത്തെ ഏത്‌ കമ്ബ്യൂട്ടറിലും അനുമതിയില്ലാതെ കടന്നു കയറാന്‍ 10 കേന്ദ്ര ഏജന്‍സികള്‍ക്ക്‌ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഏതൊരു കമ്ബ്യൂട്ടറിലും സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍, എന്‍ഐഎ, സിബിഐ, നികുതി പരിശോധനാ വിഭാഗം എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്‌.



കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്‌.
വിനിമയം ചെയ്തതോ, സ്വീകരിച്ചതോ, സൃഷ്‌ടിച്ചതോ, കമ്ബ്യൂട്ടര്‍ മെമ്മറിയില്‍ സൂക്ഷിച്ചിരിക്കുന്നതോ ആയ ഏതൊരു ഡാറ്റയും നിരീക്ഷിക്കാനും തടസ്സപ്പെടുത്താനും ഡീക്രിപ്റ്റ്‌ ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌ ഉത്തരവ്‌. 
 
 
നിലവില്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പരിശോധിക്കുന്നതിന്‌ കോടതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടാലോ മാത്രമാണ്‌ ഈ അനുമതി നല്‍കിയിരുന്നത്‌.

സ്വകാര്യതയെ ഹനിക്കുന്നതും വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഈ വിഷയം ഉന്നയിച്ച്‌ പ്രതിപക്ഷപാര്‍ടികള്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്‌ നല്‍കി.
 
Previous Post Next Post
3/TECH/col-right