Trending

കുരിക്കൾസ് ഓഡിറ്റോറിയം ഉദ്ഘാടനം 21ന്

പൂനൂർ: പൂനൂർ കോളിക്കൽ കുരിക്കൾസ് ഓഡിറ്റോറിയം ഈ മാസം 21 (വെള്ളി) ന് രാവിലെ ഒമ്പതിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും.
സൗഹൃദ സംഗമം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നിർവഹിക്കും. കുരിക്കൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും.

ചടങ്ങിൽ ഡോ. സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ശ്രീ. കാരാട്ട് റസാഖ് എം എൽ എ, പുരുഷൻ കടലുണ്ടി എം എൽ എ, പി ടി എ റഹീം എം എൽ എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

അതി വിശാലമായ പാർക്കിംഗ് സൗകര്യം, അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ കിച്ചൺ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഈ ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്. 

വൈകീട്ട് ഏഴിന് ഇശൽ വിരുന്ന് സംഘടിപ്പിക്കുമെന്നും ജനുവരി മുതൽ ഓഡിറ്റോറിയത്തിനുള്ള ബുക്കിംഗ് ആരംഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Previous Post Next Post
3/TECH/col-right