ഫലവൃക്ഷ തൈകള്‍ വിതരണോദ്ഘാടനം ചെയ്തു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 14 December 2018

ഫലവൃക്ഷ തൈകള്‍ വിതരണോദ്ഘാടനം ചെയ്തു

കൊടുവള്ളി:കോഴിക്കോട് ജില്ലാപഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തി മണ്ണ് സംരക്ഷണവകുപ്പിന്‍റെ സഹകരണത്തോടെ ഗ്രീന്‍ ക്ളീന്‍ കോഴിക്കോട് വൃക്ഷതൈ പരിപാലനമല്‍സരത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന  ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ M A ഗഫൂര്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു.


പ്ളാവ് ,സപ്പോട്ട,മാവ് തുടങ്ങിയ തൈകളാണ് വിതരണംചെയ്യുന്നത് , ജില്ലയിലെ സ്കൂളുകള്‍  സന്നദ്ദസംഘടനകള്‍ ,NSS എന്നിവര്‍വഴിയാണ് തൈകളുടെപരിപാലനം നടത്തുക ,തൈകളുടെ ഓരോ മൂന്ന് മാസത്തെ യും വളർച്ച പ്രകടമാവുന്ന ഫോട്ടോ www.greencleanearth.org എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വർക്ക് ജീസം ഫൗണ്ടേഷൻ സമ്മാനങ്ങൾ നൽകുകയും ചെയ്യും.

പന്നൂര്‍ വെസ്റ്റ് എ എം എല്‍ പിസ്ക്കൂളില്‍ നടന്നചടങ്ങില്‍പിടിഎ പ്രസിഡന്‍റ്  അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു ,വൈസ് പസിഡന്‍റ് വി പി അഷ്റഫ് ,എം പി ടി എ പ്രസിഡന്‍റ് സരിത ,വൈസ്പ്രസിഡന്‍റ്  സലീന  ,നൗഷാദ് പന്നൂര്‍ ,സദീഷന്‍ ,അഷ്റഫ് കെ സി ,അബ്ദുറഹിമാന്‍ മാസ്റ്റര്‍ ,റഹ്മത്ത്ബീവി ,സലീന ടീച്ചര്‍ ,ഷംന ടീച്ചര്‍ ,അന്‍സിന സംസാരിച്ചു ഹെഡ്മിസ്ട്രസ് റുഖിയ്യ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Bottom Ad

Nature