Trending

"കൊലപാതകം, നിരന്തര സംഘർഷങ്ങൾ ", ബാറിനെതിരെ ജനരോഷമുയരുന്നു

താമരശ്ശേരി: ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിനെതിരെയാണ് ജനങ്ങൾ സംഘടിക്കുന്നത്. ബാറിൽ നിന്നും ആരംഭിക്കുന്ന  വാക്കേറ്റങ്ങൾ പലപ്പോഴും റോഡിലും, അങ്ങാടിയിലും വെച്ചുവരെ കയ്യാങ്കളിയിൽ കലാശിക്കാറുണ്ട്. ബാറിലെ ഗുണ്ടകളുടെ മർദ്ദനത്തിനും പലരും ഇരയായിട്ടുണ്ട്.



എന്നാൽ പലരും പുറത്ത് പറയാറില്ല. ഇതിനിടയിലാണ് ബാറിലെ ഗുണ്ടകളുടെ മർദ്ദനത്തെ തുടർന്ന് ചമൽ സ്വദേശി റിബാഷ് കൊല്ലപ്പെട്ടത്.ഇതേ തുടർന്ന് ബാറിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാൻ നാട്ടുകാർ ആലോചന തുടങ്ങി.
ബാറിൽ നിന്നുള്ള കുപ്പികളും മാലിന്യങ്ങളും പരിസരങ്ങളിൽ തള്ളുന്നതായും ആരോപണമുണ്ട്.


ബാറിന് സമീപത്തുകൂടെ വാഹനമോടിച്ചു പോകുന്നവരും, കാൽനടയാത്രക്കാരും ജീവൻ പണയം വെച്ച് വേണം പോകാൻ. ബാറിൽ നിന്നും യാതൊരു ലക്കുമില്ലാതെയാണ് മദ്യപാനികൾ വാഹനമോടിച്ച് പുറത്തേക്ക് ഇറങ്ങാറ്.


ചുങ്കം അങ്ങാടിയിലും പരിസരങ്ങളിലും റോഡരികിൽ ആളുകൾ വീണു കിടക്കുന്നത് പതിവ് കാഴ്ചയാണ്.പലർക്കും വസ്ത്രങ്ങൾ തന്നെ ഉണ്ടാവാറില്ല.
ഇത്തരത്തിൽ പൊതുജനത്തിന് ശല്യമായ ബാർ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


💢💢💢💢💢💢💢

റിബാഷിന്റെ കൊലക്ക് പിന്നിൽ ബാർ ഗുണ്ടകൾ, 5 പേർ പോലീസ് കസ്റ്റഡിയിൽ

താമരശ്ശേരി: ചുങ്കത്തെ ഹസ്തിനപുരി ബാറിന് മുന്നിൽ രക്തം വാർന്ന് മരിച്ച ചമൽ പൂവൻ മല സ്വദേശി റിബാഷി (40)ന്റെ കൊലക്ക് പിന്നിൽ ബാർ ഗുണ്ടകൾ. 


ബാറിനകത്ത് വച്ചുണ്ടായ കയ്യാങ്കളിക്കിടെയാണ് നിബാഷിന് മാരകമായി പരിക്കേറ്റത്, മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

https://youtu.be/b7c7vjn0zEU

 

Previous Post Next Post
3/TECH/col-right