ഈ ഹതഭാഗ്യനെ സഹായിക്കൂ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 9 December 2018

ഈ ഹതഭാഗ്യനെ സഹായിക്കൂ

കൊടുവള്ളി:കോഴിക്കോട് ജില്ലയിലെ കൊടുവള്ളി                                          
കിഴക്കോത്ത് ആവിലോറ മേലെ കുണ്ടത്തിൽ മുഹമ്മദ് (34 വയസ്സ് )എന്ന ചെറുപ്പക്കാരന്റെ ദയനീയ ചിത്രമാണിത്.
ദരിദ്ര കുടുംബാംഗമായ ഇയാൾ പല തരത്തിലുള്ള കൂലി വേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഭാര്യയും ഒരു കൊച്ചു മകളുമുണ്ട് ഈ സഹോദരന്. മാതാപിതാക്കൾക്കും മാനസിക വൈകല്യമുള്ള സഹോദരിക്കും താങ്ങായിരുന്നു ഈ യുവാവ്.


നിർഭാഗ്യമെന്നു പറയാം , ഒരു വർഷം മുമ്പ് ജോലിക്കിടെ കവുങ്ങിൽ നിന്ന് വീണ് നട്ടെല്ല്  പൊട്ടി അരയ്ക്കു താഴെ തളർന്നു കിടപ്പിലാണ്
കോഴിക്കോട് മെഡിക്കൽ കോളേജ് ,മൈത്ര ഹോസ്പിറ്റൽ  എന്നിവിടങ്ങളിൽ ചികിത്സ നടത്തിയെങ്കിലും നട്ടെല്ലിന് കാര്യമായി ക്ഷതം സംഭവിച്ചതിനാൽ പുരോഗതിയുണ്ടായില്ല. 


നല്ലവരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായം ഒന്നു കൊണ്ട് മാത്രമാണ് ഇതു വരെ ചികിത്സ നടത്തി വന്നത് .സ്വന്തമായി കിടപ്പാടം ഇല്ലാത്ത അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്  ശരിയായ നടവഴി പോലുമില്ലാത്ത കുന്നിൻ മുകളിലുള്ള വീട്ടിലാണ് ,ചികിത്സാർത്ഥം പതിവായിആശുപത്രിയിലെത്തിക്കേണ്ടതുള്ളതിനാൽ 4 പേരുടെ സഹായത്തോടെ വളരെ ബുദ്ധിമുട്ടിയാണ് റോഡിലേക്ക് എത്തിക്കുന്നത്.   

ഗതാഗത സൗകര്യമുള്ള  സ്ഥലത്ത് ഒരു കൊച്ചുവീട് വെച്ച് കൊടുത്തു ഇവരെ പുനരധിവസിപ്പിക്കണമെന്ന് നാട്ടുകാരും സുഹൃത്തുക്കളും ആഗ്രഹിക്കുന്നു. നാളിതുവരെയുള്ള ചികിത്സക്കു തന്നെ ലക്ഷക്കണക്കിന് രൂപ ചെലവായി കഴിഞ്ഞു.തുടർ ചികിത്സയ്ക്കായി ഇനിയും ധാരാളം പണം ആവശൃവുമാണ്. ഒരു വരുമാന മാർഗ്ഗവുമില്ലാത്ത ഈ  കുടുംബം നിത്യ വൃത്തി യ്ക്കുപോലും ബുദ്ധിമുട്ടനുഭവിക്കുകയാണ്.                

ഈ ഒരു സാഹചര്യത്തിൽ റോഡരികിൽ കുറച്ചു സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകുന്നതിനും മറ്റൊരു വരുമാന മാർഗ്ഗവുമില്ലാത്ത കുടുംബത്തിന് സ്ഥിരമായ ഒരു ഉപജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേണ്ടി നാട്ടുകാർ ഒഴലക്കുന്ന്, പറക്കുന്ന്, പുവ്വതൊടുക,  കോട്ടക്കൽ പരിസരവാസികൾ ചേർന്ന് ഖാസിമാരായ സി,മുഹമ്മദ്ഫൈസി,അണ്ടോണ അബ്ദുൽബാരി ബാഖവി എന്നിവർ മുഖ്യരക്ഷാധികാരിയും കാരാട്ട്‌റസാഖ് MLA,    എംഎ റസാഖ് മാസ്റ്റർ, പണ്ടാര കണ്ടി മൊയ്തീൻ ഹാജി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ടി.പി ഇബ്രാഹിം (ഗ്രാമ പഞ്ചായത്ത് മെമ്പർ) എന്നിവർ രക്ഷാധികാരികളും മംഗലങ്ങാട്ട് മുഹമ്മദ്മാസ്റ്റർ ചെയർമാനും ആനക്കണ്ടി അബുഹാജി കൺവീനറുമായി നാട്ടിലെപൗരപ്രമുഖരല്ലാമുൾപെടുത്തി നൂറ്റൊന്നംഗ കമ്മിറ്റി രൂപീകരിക്കുകയും കനറ ബാങ്ക് കൊടുവള്ളി ശാഖയിൽ കമ്മറ്റി യുടെപേരിൽ എകൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട് A/C No: 3487101011603              IFS code:CNRB0003487.            

നിരാലംബനായ നമ്മുടെ ഈ കൂടെപ്പിറപ്പിന്റെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാൻ എല്ലാ സുമനസ്സുകളും കഴിവിന്റെ പരമാവധി സഹായിക്കണമെന്ന്  വിനീതമായി അഭ്യർത്ഥിക്കുന്നു.  

                     എന്ന്,                                            
മംഗലങ്ങാട്ട് മുഹമ്മദ്  മാസ്റ്റർ .(ചെയർമാൻ)                 
ആനക്കണ്ടി അബുഹാജി (കൺവീനർ)
 

കോ-ഓർഡിനേറ്റർ: ഷമീർ എൻ.കെ.9400402299.                

കോ-ഓർഡിനേറ്റർ(ഗൾഫ്):സിദ്ദീഖ് കല്ലു കുടുമ്പിൽ  0097335597258/ വാട്സപ്പ് 9539586950
 

ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ അതതു നാടുകളിലെ കമ്മിറ്റി ഭാരവാഹികളുമായി വാട്സപ് നമ്പറിൽ ബന്ധപ്പെട്ട് സംഭാവനകൾ എല്പിക്കാൻ താത്പര്യം.                     

DUBAI : O K SALAM          971509810664           

RIYADH : JAFAR POOVATHODUKA. 966567489882.      

JEDHAH : RAFEEQUE K    KUNDATHIL 966538045406.     

DAMMAM : SHIHAB.P.V 966506891606.                           

BAHRINE :  SIDHIQUE KALLU KUDUMBIL  9539586 950

QATAR. :RAFI KUNDATHIL ‭+974 3030 4676.     


No comments:

Post a Comment

Post Bottom Ad

Nature