Trending

കണ്ണൂര്‍ വിമാനത്താവളം:നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍: ഉത്തര കേരളത്തിന്റെ വികസന സ്വപ്നങ്ങളെ വാനോളമുയര്‍ത്തിയ കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു.




മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു.

186 യാത്രക്കാരാണ് കണ്ണൂരിലെ കന്നിയാത്രക്കാര്‍. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വീകരണം നല്‍കി. അബൂദബിയിലേക്കാണ് ആദ്യവിമാനം പറന്നുയര്‍ന്നത്. ഇന്ന്  അബൂദബിയിലേക്ക്   പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  വിമാനം രാത്രി ഏഴിന് തിരിച്ചെത്തും.




തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.



ബാംഗ്ലൂരില്‍ നിന്നും ഗോ എയര്‍ വിമാനം രാവിലെ 11 മണിക്ക് യാത്രക്കാരെയും കൊണ്ട് കണ്ണൂരില്‍ എത്തും. ഗോ എയര്‍ വിമാനം വൈകിട്ട് 3 മണിക്ക് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. അതില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോകും. 





       
Previous Post Next Post
3/TECH/col-right